തുര്‍ക്കിയിലെ ആയുധശാലയില്‍ തീപിടിത്തം; 5 പേര്‍ മരിച്ചു

author-image
athira p
New Update

അങ്കാറ: കിഴക്കന്‍ തുര്‍ക്കിയിലുള്ള ആയുധ നിര്‍മാണശാലയില്‍ തീപിടിത്തം. ഇതെത്തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു.

Advertisment

publive-image

എല്‍മാദാഗ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന സൈനിക നിയന്ത്രണത്തിലുള്ള ആയുധ നിര്‍മാണശാലയിലാണ് അപകടം. ഡൈനമൈറ്റ് നിര്‍മാണശാലയിലുണ്ടായ രാസസ്ഫോടനമാണ് അപകടകാരണമെന്ന് അധികൃതര്‍. അട്ടിമറി സാധ്യത പ്രാഥമിക അന്വേഷണത്തില്‍ തള്ളിക്കളഞ്ഞെങ്കിലും വിശദമായ അന്വേഷണത്തിന് ഉത്തരവിറങ്ങിക്കഴിഞ്ഞു.

സ്ഫോടനത്തില്‍ നിര്‍മാണശാലയുടെ ഭിത്തി തകര്‍ന്നുവീണ് തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടതാണ് മരണകാരണമായത്. മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തു. സ്ഫോടനത്തിന്റെ ശക്തിയില്‍ പരിസര പ്രദേശങ്ങളിലെ കടകളുടെയും വീടിന്റെയും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.

Advertisment