സിൽവർലൈൻ പദ്ധതി ഒരു ദിവസം യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി

author-image
athira p
New Update

ന്യൂയോര്‍ക്ക്: സിൽവർലൈൻ പദ്ധതി ഒരു ദിവസം യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി. ഇപ്പോൾ അനുമതി ലഭിച്ചില്ലെങ്കിലും നാളെ അത് നടക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭ അമേരിക്കൻ മേഖല സമ്മേളനത്തിന്റെ മൂന്നാം ദിവസം ബിസിനസ് ആൻറ് ഇൻവസ്റ്റ്മെൻറ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Advertisment

publive-image

നിക്ഷേപം ആകർക്ഷിക്കുകയും നിക്ഷേപകരെ സംരക്ഷിക്കുകയും ചെയ്യുക എന്നുള്ളതാണ് സർക്കാരിന്റെ നയം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.കേരളത്തിൽ നടന്നു വരുന്ന വികസന പ്രദ്ധതികളെപ്പറ്റി വിശദീകരിക്കുന്നതിനിടയിൽ വേഗതയേറിയ ഗതാഗത സൗകര്യങ്ങൾ ഉണ്ടാക്കുന്നതിന്റെ ഭാഗമായി കെ റെയിൽ എന്ന സെമി ഹൈ സ്പീഡ് റെയിൽ സംവിധാനത്തേകുറിച്ച് ആലോചിച്ചപ്പോൾ അതിനെ അട്ടിമറിക്കുന്ന നിലപാടുകൾ ചില കോണുകളിൽ നിന്നു വന്നുവെന്നും ആ എതിർപ്പ് താത്ക്കാലികം ആണെന്നും അദ്ദേഹം പറഞ്ഞു. അത് നടക്കേണ്ടതാണ് . നടക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ വ്യവസായിക അന്തരീക്ഷം ആകെ മാറിയിരിക്കുന്നു.

2016 ന് മുമ്പ് വ്യസായം തുടങ്ങുന്നതിന് അപേക്ഷ നൽകി അനുമതിക്കായി കാത്തിരിക്കേണ്ട അവസ്ഥയായിരുന്നെങ്കിൽ ഇന്ന് അത് വ്യവസായം തുടങ്ങി നിശ്ചിത സമയത്തിനുള്ളിൽ അനുമതി നേടിയാൽ മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നോക്കുകൂലി എന്ന ഏർപ്പാട് ഇല്ലാതായിരിക്കുന്നു.

ജോലി എടുക്കാതെ പണം കൊടുക്കൽ സർക്കാർ അനുകൂലമല്ല .2022-23 സംരഭക വർഷമായി പ്രഖ്യാപിച്ചപ്പോൾ ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം എട്ടു മാസം കൊണ്ട് കൈവരിച്ചു. മൂന്നു ലക്ഷത്തോളും തൊഴിൽ ഇത്തരത്തിൽ സൃഷ്ടിക്കുവാൻ സാധിച്ചു മെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്നാൽ കേരളത്തിൽ എല്ലാ വ്യവസായവും പറ്റില്ല .

പരിസ്ഥിതിക്ക് ഒരു കോട്ടവും തട്ടാത്ത വ്യവസായം മാത്രമേ പറ്റൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.അമേരിക്കയിലെ മലയാളി സംരംഭകരും ബിസിനസുകാരും ബിസിനസ് ഇൻവെസ്റ്റ്മെന്റ് മീറ്റിൽ പങ്കെടുക്കുന്നുണ്ട്.

Advertisment