ഡബ്ലിന്‍: അയര്‍ലണ്ടിലെ ഉയര്‍ന്ന താപനില അടുത്ത ആഴ്ചയും തുടരുമെന്ന് മെറ്റ് ഏറാന്‍. ശക്തമായ മഴയും ഇടിമിന്നലും ഈ ആഴ്ചയിലുടനീളം ഉണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.
/sathyam/media/post_attachments/0kkPCi223GK5GqtYNntV.jpg)
തിങ്കളാഴ്ച ലെയിന്‍സ്റ്ററിലടക്കം മഴയുണ്ടാകും.പരമാവധി താപനില 20 മുതല്‍ 25 ഡിഗ്രി വരെ ഉയര്‍ന്നേക്കാം.
ചൊവ്വാഴ്ചയും ഉയര്‍ന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ മധ്യപ്രദേശങ്ങളിലും പടിഞ്ഞാറന്‍ പ്രദേശങ്ങളിലും പക്ഷെ മഴയുണ്ടായേക്കാം. 23 മുതല്‍ 27 ഡിഗ്രി വരെ താപനില ഉയരും.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് രാജ്യത്തുടനീളം കനത്ത മഴയോ ഇടിമിന്നലോ ഉണ്ടായേക്കാം.എങ്കിലും താപനില 24 മുതല്‍ 27 ഡിഗ്രി വരെയുണ്ടാവും.
വ്യാഴം, വെള്ളി,ശനി ദിവസങ്ങളില്‍ ഉയര്‍ന്ന താപനില സാധാരണയായി 24 മുതല്‍ 27 ഡിഗ്രി വരെയാണ് പ്രവചിക്കപെടുന്നത്.എങ്കിലും ഈ ദിവസങ്ങളിലും മഴയുടെ സാധ്യത ഉണ്ടെന്ന് മെറ്റ് ഏറാന്‍. മുന്നറിയിപ്പ് നല്‍കുന്നു.