ഹൂസ്റ്റൺ ക്ലബിന് പുറത്ത് വെടിവെപ്പ്: ആറ് പേർക്ക് വെടിയേറ്റു

author-image
athira p
New Update

ഹൂസ്റ്റൺ: ഹൂസ്റ്റൺ ക്ലബിന് പുറത്തു പാർക്കിംഗ് സ്ഥലത്തുണ്ടായ കൂട്ട വെടിവയ്പ്പിൽ ആറ് പേർക്ക് പരിക്കേറ്റു, അവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് ഞായറാഴ്ച അറിയിച്ചു.

Advertisment

publive-image

“തിരക്കേറിയ പാർക്കിംഗ് സ്ഥലത്തേക്ക് ആരോ വെടിയുതിർത്തു,” വെടിവയ്പ്പ് നടന്ന നഗരത്തിന്റെ പടിഞ്ഞാറുള്ള ടാബു ക്ലബ്ബിന് പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പോലീസ് ചീഫ് ട്രോയ് ഫിന്നർ പറഞ്ഞു.

വെടിയുതിർത്ത സംഘത്തിൽ എത്രപേർ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് അറിയില്ലെന്നും പ്രതികളാരും കസ്റ്റഡിയിലില്ലെന്നും അദ്ദേഹം പറഞ്ഞു.വെടിയേറ്റ ഒരാൾ ഗുരുതരാവസ്ഥയിലാണെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും ഫിന്നർ പറഞ്ഞു.. "മറ്റെല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് ചീഫ് പറഞ്ഞു. പരിക്കേറ്റവരുടെ പ്രായം 20-നും 30-നും ഇടയിലാണ് , അവരെ പ്രദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയതായി ഫിന്നർ പറഞ്ഞു.

ആരാണ് ഇത് ചെയ്തതെന്ന് ഞങ്ങൾ കണ്ടെത്തി അവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരും ഫിന്നർ പറഞ്ഞു.പോലീസ് സുരക്ഷാ വീഡിയോ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment