ഡബ്ലു.എം.സി മൾട്ടി കൾച്ചറൽ മ്യൂസിക് കൺസേർട്ട് ന്യൂജേഴ്‌സിയിൽ; തയ്യാറെടുപ്പുകൾ പുരോഗമിയ്ക്കുന്നു

author-image
athira p
New Update

ന്യൂജേഴ്സി: പുതിയ മാനങ്ങൾ തേടിയുള്ള ഡബ്ലു.എം.സി അമേരിക്ക റീജിയന്റെ പ്രയാണം അമേരിയ്ക്കൻ ഐക്യനാടുകളിലുള്ള യുവ സംഗീതജ്ഞരുടെ സംഗമത്തിന് സാക്ഷ്യംവഹിക്കാൻ തയ്യാറെടുക്കുന്നു. ഊർജ്ജസ്വലരും കർമ്മനിരതരുമായ ഒരുപറ്റം യുവപ്രതിഭകൾ ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, റീജിയൻ ജനറൽ സെക്രട്ടറിഅനീഷ് ജെയിംസ്, ന്യൂജേഴ്സി നോർത്ത് പ്രസിഡൻറ് ജിനു തര്യൻ എന്നിവരുടെ നേതൃത്വത്തിൽ അണിയറയിൽ പ്രവർത്തിക്കുന്നു.

Advertisment

publive-image

ജെംസൺ കുര്യാക്കോസ്, ഷെൾസിയ ജോർജ്, റോഷി ജോർജ്, ബോബി കെ.തോമസ്, സുജിത്‌ സ്റ്റാൻലി, അജു തര്യൻ, കാർത്തി മണ്ണിക്കരോട്ട്, ജോമോൻ പാണ്ടിപ്പള്ളി എന്നിവർ വിവിധ മേഖലകളിൽ കോർഡിനേറ്റർമാരായി പ്രവർത്തിക്കും.

ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ആശീർവാദത്തോട് കൂടി ആരംഭിയ്ക്കുന്ന സംഗീത സദ്യയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവ സംഗീതജ്ഞർ മാറ്റുരയ്ക്കും.കൂട്ടത്തിൽ നടക്കുന്ന ഒരു ബാല പ്രതിഭയുടെ പുസ്തക പ്രകാശനം പുതിയ തലമുറക്ക് ആവേശവും പ്രചോദനവുമാകുമെന്നതിൽ സംശയമില്ല. മറ്റു ഭാഷകളിൽ നിന്നുള്ള കലാപരിപാടികൾ തീച്ചയായും ഈ മേളയ്ക്ക് പുതിയ മാനങ്ങൾ നൽകും. മലയാള ഭാഷയും സംസ്ക്കാരവും അന്യം നിന്നു പോകാതെ പുതിയ തലമുറയിലേക്ക് കൈമാറാൻ ആഗ്രഹിക്കുന്ന എല്ലാ സഹൃദയരുടെയും ആത്മാർത്തമായ സഹായ സഹകരണങ്ങൾ ഈ ഉദ്യമത്തിന്റെ സംഘാടകർ പ്രതീക്ഷിയ്ക്കുന്നു.

ജൂലയ് ഒൻപത് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് സോമർസെറ്റിലുള്ള ഉക്രേനിയൻ കൾച്ചറൽ സെന്ററിൽ അരങ്ങേറുന്ന ഈ സംഗീതോത്സവത്തിലേക്ക് എല്ലാവർക്കും സ്വാഗതം. കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോഓർഡിനേറ്റർസ് പിന്റോ കണ്ണംപള്ളി, അനീഷ് ജെയിംസ്, ജിനു തര്യൻ, സാം മണ്ണിക്കരോട്ട്, ജോൺ സാംസൺ, സന്തോഷ് പുനലൂർ, ജോൺസൻ തലച്ചെല്ലൂർ, ചാക്കോ കോയിക്കലേത്തു, ഷിബുമോൻ മാത്യു, ലിബിൻ ബെന്നി, ജെയ്സൺ കാളിയങ്കര, ജോണി കുന്നുംപുറം, ബോബി മാത്യു എന്നിവരുമായി ബന്ധപെടുക.

Advertisment