ബര്‍ലിന്‍: പൂര്‍വ ജര്‍മനിയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് കൂടുതല്‍ ശമ്പളം ഉറപ്പാക്കണമെന്ന് ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്. ഇവരെ കൂടുതല്‍ തുറന്ന മനസോടെ സ്വാഗതം ചെയ്യാനും തയാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
/sathyam/media/post_attachments/NLRMnMaCplg8m96tjj7q.jpg)
വര്‍ധിച്ചു വരുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ ഇതു മാത്രമാണ് മാര്‍ഗമെന്നും ഈസ്ററ് ജര്‍മന്‍ ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദേശ തൊഴിലാളികളെ ഇവിടെ ആവശ്യമുണ്ടെന്നല്ല, അവരിവിടെ സ്വാഗതം ചെയ്യപ്പെടുന്നു എന്നു പ്രതീതിയാണ് ആവശ്യം. സാര്‍വലൗകികത്വമാണ് ഇതിനാവശ്യമെന്നും ഷോള്‍സ് പറഞ്ഞു.