ബര്‍ലിന്‍: ജര്‍മനിയില്‍ തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലയില്‍ ലൈഫ് ഗാര്‍ഡുമാരും. വേനല്‍ തുടങ്ങിയതോടെ ഔട്ട്ഡോര്‍ പൂളുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയെങ്കിലും സ്വിമ്മിങ് ഇന്‍സ്ട്രക്ടര്‍മാരുടെയും ലൈഫ് ഗാര്‍ഡുമാരുടെയും കുറവ് കാരണം പലതും ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.
/sathyam/media/post_attachments/6u52BOYMBWRmOKLH1SzX.jpg)
കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ രാജ്യത്ത് ഇത്തരം പൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നതു നിര്‍ബന്ധവുമാണ്. ഈ സാഹചര്യത്തിലാണ് പലതും അടച്ചിടാന്‍ നിര്‍ബന്ധിതമാകുന്നത്.
ഈ സീസണിലാണ് രാജ്യത്ത് ഓപ്പണ്‍ എയര്‍ പൂളുകള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. ഇവ തുറന്നു പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ പലരും പ്രകൃതിദത്ത ജലാശയങ്ങളില്‍ നീന്താനിറങ്ങാന്‍ സാധ്യതയുള്ളത് അപകട സാധ്യതയും വര്‍ധിപ്പിക്കുന്നു.