ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ പ്രണയ ജോഡികൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

author-image
athira p
New Update

ഇല്ലിനോയിസ് :ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ 18 വയസ്സുള്ള പ്രണയ ജോഡികൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം .ഇവരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ മദ്യപിച്ച് വാഹനമോടിച്ചുവെന്നാരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തതായി ഇല്ലിനോയിസ് പോലീസ് റിപ്പോർട്ട് ചെയ്യുന്നു.

Advertisment

publive-image

ചിക്കാഗോയിൽ നിന്ന് 40 മൈൽ വടക്ക് പടിഞ്ഞാറുള്ള ഹോഫ്മാൻ എസ്റ്റേറ്റിൽ ജൂൺ 10 ശനിയാഴ്ച രാവിലെ 8:50 ഓടെയാണ് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചത് . 18 വയസ്സുള്ള രണ്ടുപേരും (അമേലിയ മസെക്കിസ്, ഡി ഷോൺ ടുഡെല) ഏരിയാ ആശുപത്രികളിൽ മരിച്ചതായി പോലീസ് പറഞ്ഞു

ഹൈസ്‌കൂൾ പ്രണയിനികൾ മൂന്ന് വർഷമായി ഒരുമിച്ചായിരുന്നുവെന്നും മേയിൽ ഷാംബർഗ് ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയതായും കുടുംബാംഗങ്ങൾ ഗോ ഫണ്ട് മി യിൽ പറഞ്ഞു.

മദ്യലഹരിയിൽ വാഹനമോടിച്ച അപകടം ഉണ്ടാക്കിയ 32 കാരനായ ഡെനി റൂബോയ്‌ക്കെതിരെ "മറ്റൊരാളുടെ മരണത്തിന് കാരണമായ രണ്ട് ഡിയുഐകൾ, രണ്ട് അശ്രദ്ധമായ നരഹത്യ, എന്നിവ ചുമത്തിയതായി പോലീസ് പറഞ്ഞു.

ഒരു ജാപ്പനീസ് പാചകക്കാരനാകുക എന്നതായിരുന്നു ടുഡേലയ്ക്ക് സ്വപ്‌നം. കഴിഞ്ഞ ഒരു വർഷമായി പാചക കല സ്കൂളുകൾ നോക്കുകയായിരുന്നു,” ടുഡേലയുടെ അമ്മ പറഞ്ഞു.

"പ്രതിഭാശാലിയായ കലാകാരിയും ജിംനാസ്റ്റും മൃഗസ്‌നേഹിയും" എന്ന നിലയിലാണ് അമേലിയ മസെക്കിസ് അറിയപ്പെട്ടിരുന്നത്, കുടുംബാംഗങ്ങൾപറഞ്ഞു.നഴ്‌സാകാനായിരുന്നു കൗമാരക്കാരിയുടെ സ്വപ്നം കുടുംബം പറയുന്നു.ടൗൺഷിപ്പ് ഹൈസ്കൂൾ ഡിസ്ട്രിക്റ്റ് 211 ഉദ്യോഗസ്ഥർ അമേലിയ മസെക്കിസ്, ഡി ഷോൺ ടുഡെല എന്നിവരുടെ മരണത്തിൽ അനുശോചിച്ചു

Advertisment