ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഹൗസിംഗ് ആവശ്യങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്ന ഭൂമിയുടെ അളവില്‍ അടിയന്തര വര്‍ദ്ധനവ് വരുത്തണമെന്ന് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഓഫ് ഫെഡറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാലഹരണപ്പെട്ട ജനസംഖ്യാ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭൂമി സോണിംഗാണ് ഇപ്പോള്‍ നടത്തിയിട്ടുള്ളത്. ഇത് രാജ്യത്തെ ഭവനമേഖലയിലെ പ്രതിസന്ധിയ്ക്ക് കാരണമാവുമെന്നത് വ്യക്തമാക്കാന്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ ഇന്ന് പാര്‍ലമെന്ററി സമിതിയ്ക്ക് മുമ്പില്‍ ഇത് സംബന്ധിച്ച കണക്കുകള്‍ സമര്‍പ്പിക്കും.
2011-16ലെ പഴയ ജനസംഖ്യാ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡാറ്റയാണ് ഭവനനിര്‍മ്മാണത്തിനായി ഇപ്പോഴും നിലവിലുള്ളത്. എന്നാല്‍ അതിന് ശേഷമുണ്ടായ വര്‍ദ്ധനവിനെ കണക്കിലെടുക്കാതെയുള്ള ഡാറ്റകള്‍ നിര്‍മ്മാണമേഖലയെയാണ് ഏറ്റവും അധകമായി ബാധിക്കുന്നത്.
ഭവന നിര്‍മ്മാണത്തിനുള്ള അയര്‍ലണ്ടിന്റെ ലാന്‍ഡ് മാനേജ്മെന്റ് പ്രക്രിയയെ ഇത് ‘അടിസ്ഥാനപരമായി പിഴവുള്ളതായി മാറ്റുന്നുവെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി.
പുതിയ കണക്ഷനുകള്‍ നല്‍കാന്‍ നടപടി വേണം :
പുതുതായി രൂപപ്പെടുത്തുന്ന സൈറ്റുകള്‍ക്കായുള്ള കണക്ഷനുകള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിന് പുതിയ അധികാരങ്ങള്‍ ആവശ്യമാണെന്ന് ഐറിഷ് വാട്ടര്‍ അധികൃതരും ടിഡികളുടെയും സെനറ്റര്‍മാരുടെയും കമ്മിറ്റിയില്‍ പങ്കെടുത്ത് ആവശ്യമുയര്‍ത്തും.പുതിയ നിര്‍മ്മാണങ്ങള്‍ക്ക് അനുസൃതമായി ഐറിഷ് വാട്ടറിന് ,ജല വിതരണം സാധ്യമാവുന്നില്ലെന്ന അവസ്ഥയാണ് നിലവിലുള്ളത്.
സെന്‍സസ് 2022-ലെ ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത് അയര്‍ലണ്ടിന്റെ ജനസംഖ്യ 5.15 ദശലക്ഷത്തിനടുത്തെത്തിയെന്നാണ്.ഡബ്ലിനിലും മിഡ് ഈസ്റ്റ് മേഖലയിലും, പ്രത്യേകിച്ച് കില്‍ഡെയര്‍, മീത്ത്, വിക്ലോ എന്നി പ്രദേശങ്ങളിലും വീടുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന സ്ഥലങ്ങളെപോലും ഇപ്പോള്‍ ഹൗസിംഗ് സോണില്‍ ഉള്‍പ്പെടുത്താത്തതാണ് വീടുകള്‍ നിര്‍മ്മിക്കാനുള്ള പ്രധാന തടസമെന്ന് വിദഗ്ദര്‍ വ്യക്തമാക്കുന്നു.
സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസില്‍ (സിഎസ്ഒ) നിന്നുള്ള പുതിയ കണക്കുകള്‍ രാജ്യത്തിന്റെ ദേശീയ ആസൂത്രണ ചട്ടക്കൂടും (എന്‍പിഎഫ്) ഭവനമേഖലയില്‍ വേണ്ടത്ര അടിയന്തര നടപടികളും അപ്‌ഡേറ്റ് ചെയ്യുന്നതിനായി പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിക്കും..
വരും വര്‍ഷങ്ങളില്‍ നിര്‍മ്മാണവും നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളും നേരിടുന്ന വെല്ലുവിളികളും മറ്റ് സ്ഥാപനങ്ങളും പാര്‍ലമെന്ററി കമ്മിറ്റിയ്ക്ക് മുമ്പില്‍ അവതരിപ്പിക്കും.
കണക്കുകളിലെ വ്യത്യാസം
‘പല സ്ഥലങ്ങളിലും ഇന്‍ഫ്രാസ്ട്രക്ചറിനായി മുന്നോട്ടുള്ള ആസൂത്രണത്തിന്റെ അഭാവമോ പുതിയ വീടുകളുടെ ഡെലിവറിക്ക് കാലതാമസമോ ഉണ്ട്,’ ഈ വര്‍ഷം ‘എത്ര വീടുകള്‍ ആവശ്യമാണ് എന്നത് സംബന്ധിച്ച് പോലും നിരവധി വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് ഉള്ളതെന്ന് ‘ സിഐഎഫ് ഭാരവാഹികള്‍ വ്യക്തമാക്കി.ഡിപ്പാര്‍ട്ട്‌മെന്റ് 33,500 വീടുകളാണ് അടിയന്തര ആവശ്യമെന്ന് പറയുമ്പോള്‍ ഹൗസിംഗ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 62,000 വരെ വീടുകള്‍ രാജ്യത്ത് ആവശ്യമാണ്.
2016-ല്‍ പ്രതിവര്‍ഷം 10,000 യൂണിറ്റില്‍ താഴെയായിരുന്ന ഭവന നിര്‍മ്മാണം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏകദേശം 30,000 യൂണിറ്റായി വര്‍ദ്ധിച്ചു.എന്നിട്ടും വീടുകള്‍ തികയുന്നില്ല. ഇപ്പോള്‍ വിതരണം ചെയ്യേണ്ട വീടുകളുടെ എണ്ണം ഇപ്പോള്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണ്,”കമ്മറ്റിയ്ക്ക് മുമ്പില്‍ സമര്‍പ്പിക്കാനുള്ള രേഖകള്‍ വ്യക്തമാക്കുന്നു.
”കൂടുതല്‍ വീടുകള്‍, കൂടുതല്‍ സോണ്‍ ചെയ്ത ഭൂമി, കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍, കൂടുതല്‍ പ്ലാനിംഗ് അനുമതികള്‍ എന്നിവ നല്‍കുന്നതിന്, അനുമതികളും ,ലഭ്യതയും അടിയന്തരമായി വേണ്ടതുണ്ട്.
ജലവിതരണം, മലിനജല നിര്‍മാര്‍ജ്ജനം , വൈദ്യുതി, റോഡുകള്‍, പൊതുഗതാഗതം എന്നിവയെല്ലാം ഒരുക്കി സോണ്‍ ചെയ്ത പാര്‍പ്പിട ഭൂമികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ,സര്‍ക്കാര്‍ ഒപ്പം നിന്നാല്‍ മാത്രമേ ഭവന പ്രതിസന്ധി പരിഹരിക്കാനാവുകയുള്ളു.ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.എല്ലാവര്‍ക്കും വീട് എന്ന പദ്ധതിക്ക് കീഴിലുള്ള ഭവന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രധാന പദ്ധതികളില്‍ എത്രയും വേഗം സര്‍ക്കാര്‍ നിക്ഷേപവും ഉറപ്പാക്കണമെന്ന് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
വീടുകളില്‍ താമസിക്കാവുന്നവരുടെ എണ്ണം
ഓരോ വീടുകളിലും താമസിക്കാനാവുന്ന ആള്‍ക്കാരുടെ എണ്ണത്തിലുള്ള നിലവിലുള്ള നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്നും പാര്‍ലമെന്ടറി കമ്മിറ്റിയോട് ,ഫെഡറേഷന്‍ ആവശ്യപ്പെടും .അയര്‍ലണ്ടില്‍ 2.7 എന്നതോതിലാണ് ഓരോ വീട്ടിലും താമസിക്കാവുന്നവരുടെ എണ്ണം ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പ്രകാരം ഇത് 2.3 പേര്‍ വീതമാണ്.