അയര്‍ലണ്ടിലും മണ്‍സൂണ്‍ പോലെ മഴ ,താപനില ഉയര്‍ന്നു തന്നെ

author-image
athira p
New Update

ഡബ്ലിന്‍: അപ്രതീക്ഷിതമായെത്തുന്ന മഴ അയര്‍ലണ്ടിന്റെ കാലാവസ്ഥയെയും ,കാര്‍ഷിക മേഖലയെയും താളം തെറ്റിക്കുന്നതായി നിരീക്ഷകര്‍.ജൂണ്‍ മാസത്തില്‍ തികച്ചും വ്യത്യസ്തമായ തോതിലാണ് അയര്‍ലണ്ടിലെമ്പാടും മഴയെത്തുന്നത്.

Advertisment

publive-image

ഇന്നലെ രാജ്യത്തുടനീളം ആരംഭിച്ച ‘മണ്‍സൂണിന് ‘സമാനമായ മഴ ഈ ആഴ്ചയില്‍ മിക്കദിവസവും വീണ്ടുമെത്തുമെന്നാണ് മെറ്റ് ഏറാന്‍ വ്യക്തമാക്കുന്നത്.ഇന്ന് രാവിലെ 22 ഡിഗ്രി സെല്‍ഷ്യസ് നിലനിക്കുമ്പോഴും ഡബ്ലിന്‍ മേഖലയില്‍ ചാറ്റല്‍മഴ തുടരുകയാണ്.

മിഡ്ലാന്‍ഡിലും ഗോള്‍വേ മേഖലയും ഇന്ന് ഉച്ചയ്ക്കും വൈകുന്നേരവും ചില ശക്തമായ മഴ പ്രതീക്ഷിക്കുന്നു. കനത്ത മഴയോ ഇടിമിന്നലോ. ഈ പ്രദേശങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥാ പ്രവചനത്തിലുണ്ട്.

പല പ്രദേശങ്ങളിലും മൂടല്‍മഞ്ഞു രൂപപ്പെടുകയും താപനില 13 മുതല്‍ 16 ഡിഗ്രി വരെയായി നിലനില്‍ക്കുകയും ചെയ്‌തേക്കാം.

ജൂണ്‍ 14 ബുധനാഴ്ചയും ,തൊട്ടടുത്ത ദിവസവും താപനില 22 മുതല്‍ 27 ഡിഗ്രി വരെ എത്തും,വ്യാഴം വെള്ളി ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.

ശനി ,ഞായര്‍ ദിവസങ്ങളിലും നേരിയ തോതില്‍ മഴയ്‌ക്കൊപ്പം ,സൂര്യസാന്നിധ്യവും പ്രകടമാകും.

Advertisment