മുംബൈ : വീ​ണ്ടും അ​ച്ഛ​നാ​യ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് പ്ര​ഭു​ദേ​വ. 2020 സെ​പ്റ്റം​ബ​റി​ല്‍ ആ​യി​രു​ന്നു ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ ഫി​സി​യോ​തെ​റാ​പി​സ്റ്റ് ഹി​മാ​നി​യു​മാ​യു​ള്ള പ്ര​ഭു​ദേ​വ​യു​ടെ വി​വാ​ഹം.
/sathyam/media/post_attachments/6olNgBgjKjRiu1Q3R3wu.jpg)
പ്ര​ഭു​ദേ​വ​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു ഇ​ത്. ഇ​പ്പോ​ഴി​താ ഒ​രു പെ​ണ്‍​കു​ഞ്ഞി​ന്റെ മാ​താ​പി​താ​ക്ക​ള്‍ ആ​യി​രി​ക്കു​ക​യാ​ണ് ഇ​രു​വ​രും.
‘അ​തെ, അ​ത് സ​ത്യ​മാ​ണ്. ഈ ​പ്രാ​യ​ത്തി​ല്‍ (50) ഞാ​ന്‍ വീ​ണ്ടു​മൊ​രു അ​ച്ഛ​ന്‍ ആ​യി​രി​ക്കു​ന്നു. ഏ​റെ സ​ന്തോ​ഷ​വും പൂ​ര്‍​ണ്ണ​ത​യും തോ​ന്നു​ന്നു’, പ്ര​ഭു​ദേ​വ ടൈം​സ് ഓ​ഫ് ഇ​ന്ത്യ​യോ​ട് പ​റ​ഞ്ഞു.
പ്ര​ഭു​ദേ​വ​യു​ടെ കു​ടും​ബ​ത്തി​ലെ ആ​ദ്യ​ത്തെ പെ​ണ്‍​കു​ട്ടി​യാ​ണ് ഇ​ത് എ​ന്ന​ത് അ​വ​രു​ടെ സ​ന്തോ​ഷം ഇ​ര​ട്ടി​യാ​ക്കു​ന്നു​ണ്ട്. മ​ക​ള്‍​ക്കൊ​പ്പം കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​യി ജോ​ലി താ​ന്‍ വെ​ട്ടി​ക്കു​റ​യ്ക്കു​ക​യാ​ണെ​ന്നും പ്ര​ഭു​ദേ​വ പ​റ​യു​ന്നു.
‘ജോ​ലി ഞാ​ന്‍ ഇ​തി​ന​കം ത​ന്നെ വെ​ട്ടി​ക്കു​റ​ച്ചി​ട്ടു​ണ്ട്. ഞാ​ന്‍ ഒ​രു​പാ​ട് ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് തോ​ന്നു​ന്നു. ഓ​ട്ട​മാ​യി​രു​ന്നു. അ​ത് മ​തി​യാ​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. കു​ടും​ബ​ത്തി​നും മ​ക​ള്‍​ക്കു​മൊ​പ്പം ഇ​നി കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്ക​ണം’ പ്ര​ഭു​ദേ​വ പ​റ​യു​ന്നു.
റം​ല​ത്ത് ആ​ണ് പ്ര​ഭു​ദേ​വ​യു​ടെ ആ​ദ്യ ഭാ​ര്യ. 1995ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. ഈ ​ബ​ന്ധ​ത്തി​ലെ മൂ​ന്നു മ​ക്ക​ളി​ല്‍ മൂ​ത്ത മ​ക​ന്‍ കാ​ന്‍​സ​ര്‍ ബാ​ധി​ച്ച് 2008ല്‍ ​മ​ര​ണ​പ്പെ​ട്ടി​രു​ന്നു.
അ​തേ​സ​മ​യം സം​വി​ധാ​യ​ക​ന്‍, ന​ട​ന്‍, ന​ര്‍​ത്ത​ക​ന്‍ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം സി​നി​മ​ക​ളി​ല്‍ സ​ജീ​വ​മാ​ണ് പ്ര​ഭു​ദേ​വ ഇ​പ്പോ​ള്‍. സ​ല്‍​മാ​ന്‍ ഖാ​ന്‍ നാ​യ​ക​നാ​യ രാ​ധെ ആ​ണ് സം​വി​ധാ​നം ചെ​യ്ത അ​വ​സാ​ന ചി​ത്രം.
ബ​ഗീ​ര​യാ​ണ് അ​ഭി​ന​യി​ച്ച് അ​വ​സാ​നം പു​റ​ത്തെ​ത്തി​യ ചി​ത്രം. ലൂ​സി​ഫ​ര്‍ തെ​ലു​ങ്ക് റീ​മേ​ക്ക് ആ​യ ഗോ​ഡ്ഫാ​ദ​റി​ല്‍ ന​ര്‍​ത്ത​ക​ന്‍ എ​ന്ന നി​ല​യി​ല്‍ പ്ര​ഭു​ദേ​വ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us