ബര്‍ലിന്‍: എണ്ണയും ഗ്യാസും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന പഴയ ഹീറ്റിങ് സംവിധാനങ്ങള്‍ ഒഴിവാക്കി പരിസ്ഥിതി സൗഹാര്‍ദ മാര്‍ഗങ്ങളിലേക്കു മാറാന്‍ ഉദ്ദേശിച്ചുള്ള വിവാദ ഹീറ്റിങ് നിയമം ജര്‍മനിയില്‍ യാഥാര്‍ഥ്യത്തിലേക്ക്.
/sathyam/media/post_attachments/Y6NucCPRSNy5RlqxESnu.jpg)
എസ് പി ഡിയും ഗ്രീന്‍ പാര്‍ട്ടിയും എഫ് ഡി പിയും ഉള്‍പ്പെട്ട ഭരണ മുന്നണിയില്‍ ഇതു സംബന്ധിച്ച അന്തിമ ധാരണയായതോടെ സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഏപ്രിലില്‍ തന്നെ മന്ത്രിസഭ ഈ ബില്ലിന് അംഗീകാരം നല്‍കിയിരുന്നെങ്കിലും മുന്നണിയില്‍ സമവായമാകാത്തതു കാരണം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് നീണ്ടു പോകുകയായിരുന്നു.