ബര്‍ലിന്‍: ദയാവധം, അഥവാ യൂഥനേഷ്യയുടെ കാര്യത്തില്‍ അവസാനിക്കാത്ത തര്‍ക്കങ്ങള്‍ക്ക് ഒരു വഴിത്തിരിവ് കൂടി. ദയാവധം സംബന്ധിച്ച് ജര്‍മനിയില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ബില്ലുകളുടെ കാര്യത്തില്‍ ഭരണ മുന്നണിയില്‍ ധാരണയായി.
/sathyam/media/post_attachments/LHHQzpDSPt8iZoLJwDsJ.jpg)
മൂന്നു ബില്ലുകള്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ആദ്യം ഉദ്ദേശിച്ചിരുന്നത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇതില്‍ രണ്ടെണ്ണം യോജിപ്പിച്ച് ഒന്നാക്കുന്ന കാര്യത്തിലാണ് എസ് പി ഡി, ഗ്രീന്‍ പാര്‍ട്ടി, എഫ് ഡി പി എന്നീ കക്ഷികള്‍ക്കിടയില്‍ ധാരണയായത്.
ദയാവധത്തിന്റെ നിയമവശങ്ങള്‍ വിശധീകരിക്കാന്‍ നിയമ നിര്‍മാണം അനിവാര്യമാണെന്ന ഫെഡറല്‍ കോടതി വിധി വന്ന് മൂന്നു വര്‍ഷത്തോടടുക്കുമ്പോഴാണ് ഇത്രയും പുരോഗതി ഈ വിഷയത്തില്‍ കൈവരിക്കാന്‍ സര്‍ക്കാരിനു സാധിക്കുന്നത്.
പാര്‍ലമെന്ററി ഗ്രൂപ്പ് തയാറാക്കുന്ന കരട് ബില്ലിന് അംഗീകാരം ലഭിച്ചാല്‍ ദയാവധത്തിന് രാജ്യത്ത് നിയമപരമായ സാധുത സോപാധികമായി ലഭിക്കും. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഇതിന് അവകാശമുണ്ടാകില്ല. ജീവന്‍ സംരക്ഷിക്കുന്നതിനും, മരിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനുമിടയിലുള്ള ശരിയായ സന്തുലനമാണ് നിയമ നിര്‍മാണത്തില്‍ ഉദ്ദേശിക്കുന്നത്.