ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ടവരുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ളോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയതായി ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ജാക്ക് ഡോര്‍സി.
/sathyam/media/post_attachments/dxAs8dBp76iHvHyuIYYX.jpg)
ട്വിറ്റര്‍ ഇന്ത്യയില്‍ പൂട്ടിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി. ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്തായും സര്‍ക്കാരിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ട് ബ്ളോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
സ്വകാര്യ യുട്യൂബ് ചാനലിന്‍റെ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം വെളുപ്പെടുത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്ന് എന്തെങ്കിലും സമ്മര്‍ദം നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനുത്തരമായാണ് മറുപടി.
അതേസമയം, ജാക്ക് ഡോര്‍സിയുടെ വാദങ്ങള്‍ കള്ളമാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയുടെ നിയമങ്ങള്‍ ബാധകമല്ലെന്ന മട്ടിലാണ് ഡോര്‍സി പെരുമാറിയത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പോക്കേണ്ടതുണ്ട്.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കി സാഹചര്യം വഷളാവാതിരിക്കാന്‍ തെറ്റായ വാര്‍ത്തകള്‍ നീക്കം ചെയ്യണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. ഇന്ത്യയിലെ നിയമങ്ങളെ മാനിക്കണമെന്നാണ് ട്വിറ്ററിനോട് ആവശ്യപ്പെട്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.