രഹസ്യരേഖാ കേസില്‍ ട്രംപിനെ അറസ്റ്റ് ചെയ്തു, ഉപാധികളില്ലാതെ വിട്ടയച്ചു

author-image
athira p
New Update

മിയാമി: വൈറ്റ് ഹൗസിൽ നിന്നും രഹസ്യ രേഖകൾ നീക്കം ചെയ്തതിനു തന്റെ പേരിൽ സ്വീകരിച്ച നിയമ നടപടികളിൽ താൻ കുറ്റക്കാരനല്ലെന്ന് ചൊവ്വാഴ്ച മിയാമി കോടതിയിൽ ഡൊണാൾഡ് ട്രംപ്. .തന്റെ പ്രചാരണത്തെ പിന്നോട്ടടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ എതിരാളികള്‍ തന്നെ അന്യായമായി ലക്ഷ്യമിടുകയാണെന്ന് ആരോപിച്ച ട്രംപ്, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ആവർത്തിച്ചു. . 2024 ല്‍ വൈറ്റ് ഹൗസ് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രംപ് നേരിടുന്ന രണ്ടാമത്തെ ക്രിമിനല്‍ കേസാണിത്. 2016 ലെ പ്രചാരണത്തിനിടെ സ്‌റ്റോമി ഡാനിയേല്‍സിന് രഹസ്യം പുറത്തു പറയാതിരിക്കാന്‍ കൈക്കൂലി നല്‍കിയതിനുള്ള കേസും അദ്ദേഹത്തിനെതിരെ നിലവിലുണ്ട് .

Advertisment

publive-image

ഫെഡറൽ ആരോപണങ്ങളിൽ ജഡ്ജിയെ നേരിടുന്ന ആദ്യത്തെ മുൻ പ്രസിഡന്റായ ട്രംപിനെതിരെ 37 കേസുകളിലും മിയാമി കോടതി കുറ്റം ചുമത്തി. കോടതിയില്‍ ഹാജരായ മുന്‍ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തുവെങ്കിലും കുറ്റവിമുക്ത ഹര്‍ജി നല്‍കിയതിനാൽ അദ്ദേഹത്തെ വിട്ടയച്ചു. 45 മിനിറ്റ് നീണ്ട നടപടി ക്രമത്തിന് ശേഷമാണ് ട്രംപിനെ വിട്ടയച്ചത്. കേസില്‍ സഹപ്രതിയായ അദ്ദേഹത്തിന്റെ മുന്‍ സഹായി വാള്‍ട്ട് നൗട്ടയും കോടതിയില്‍ ഹാജരായിരുന്നു.

വിദേശ യാത്രാ ഉപാധികള്‍ ഒന്നും വെക്കാതെയാണ് മുന്‍ ഡൊണാള്‍ഡ് ട്രംപിനു കോടതി വിടാന്‍ കോടതി അനുവദിച്ചത്.ട്രംപ് വിമാനത്തില്‍ വിദേശത്തേക്ക് രക്ഷപെടുമെന്ന് കരുതുന്നില്ലെന്നു പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു . സ്വകാര്യ വിമാനം സ്വന്തമായുള്ള ട്രംപിന് ഇപ്പോഴും യുഎസ് രഹസ്യ വിഭാഗത്തിന്റെ സംരക്ഷണം ഉണ്ട്. അതേസമയം മുന്‍ പ്രസിഡന്റിനോടും കൂട്ടുപ്രതി വാള്‍ട്ട് നൗട്ടയോടും കേസിന്റെ വസ്തുതകള്‍ തമ്മില്‍ ചര്‍ച്ച ചെയ്യരുതെന്ന് മജിസ്ട്രേറ്റ് ജഡ്ജി ജോനാഥന്‍ ഗുഡ്മാന്‍ പറഞ്ഞു. ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചതായി താന്‍ തിരിച്ചറിഞ്ഞതായി ജഡ്ജി പറഞ്ഞു. കേസിനെക്കുറിച്ചുള്ള ഏത് ചര്‍ച്ചയും അഭിഭാഷകര്‍ മുഖേനയായിരിക്കണമെന്നും ജഡ്ജി പറഞ്ഞു.

കോടതിക്ക് പുറത്ത് ആയിരക്കണക്കിന് ട്രംപ് അനകൂലികളുടെ പ്രതിഷേധ പ്രകടനം നടന്നു. കേസിന്റെ ഫലം എന്തായാലും പ്രസിഡന്റ് തെരഞ്ഞെടുപ്പ് മത്സരത്തില്‍ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ട്രംപ് തള്ളിക്കളഞ്ഞ 49 പേജുള്ള കുറ്റപത്രത്തില്‍, അദ്ദേഹത്തിന്റെ പാം ബീച്ചിലെ വസതിയായ മാര്‍-എ-ലാഗോയില്‍ ബാള്‍റൂമിലും കുളിമുറിയിലും മറ്റും അടുക്കിവച്ചിരിക്കുന്ന രേഖകള്‍ കണ്ടെത്തിയത്. മോചനത്തിനുള്ള വ്യവസ്ഥയെന്ന നിലയില്‍, 44 പേജുള്ള കുറ്റപത്രത്തില്‍ ആറ് കുറ്റങ്ങള്‍ നേരിടുന്ന സഹപ്രതിയും സഹായിയുമായ വാള്‍ട്ട് നൗതയുമായി കേസ് ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്.

2021 ജനുവരിയിൽ ഓഫീസ് വിട്ടശേഷം വൈറ്റ് ഹൗസിൽ നിന്ന് മാർ-എ-ലാഗോയിലേക്ക് കൊണ്ടുവന്ന നൂറുകണക്കിന് രഹസ്യ രേഖകൾ ട്രംപ് മനഃപൂർവം കൈവശം വെച്ചതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു. ബാത്ത്റൂം, ബോൾറൂം, കിടപ്പുമുറി, ഷവർ എന്നിവയിൽ അദ്ദേഹം സൂക്ഷിച്ചിരുന്ന വസ്തുക്കളും ഉൾപ്പെടുന്നു. ആണവ പരിപാടികൾ, യുഎസ്, വിദേശ ഗവൺമെന്റുകളുടെ പ്രതിരോധം, ആയുധ ശേഷികൾ, പെന്റഗൺ "ആക്രമണ പദ്ധതി" എന്നിവയെക്കുറിച്ചുള്ള രേഖകളും ഇതിൽ ഉൾപ്പെടുന്നതാണ് പ്രോസിക്യൂട്ടർമാർ പറയുന്നു --

Advertisment