ന്യു യോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് മയാമിയിൽ നവംബറിൽ നടക്കുന്ന അന്താരാഷ്ട്ര കണ്വന്ഷനിലേക്കു ക്ഷണിച്ചു.
/sathyam/media/post_attachments/HwZtmof0tnLVFhqShUSN.jpg)
ക്ഷണത്തിനു നന്ദി പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യം പരിഗണയിൽ വയ്ക്കുമെന്ന് പറഞ്ഞു. പ്രസ്‌ക്ലബ് പ്രവർത്തനങ്ങൾക്ക് അദ്ദേഹം ആശംസ അറിയിച്ചു. അമേരിക്കയിലും മലയാളി മാധ്യമ പ്രവർത്തകരുടെ ഒരു കൂട്ടായ്മ പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ട്. ഈ രാജ്യത്തു വന്നു കേരളീയരെന്ന നിലയിൽ ഒത്തുകൂടുന്നതിനു അംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു .
പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം, ട്രഷറർ ഷിജോ പൗലോസ്, നിയുക്ത പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, മുൻ പ്രസിഡന്റുമാരായ മധു കൊട്ടാരക്കര , ജോർജ് ജോസഫ്, എന്നിവർക്ക് പുറമെ ഡോ. കൃഷ്ണകിഷോർ, റോയി മുളകുന്നം,ലോക കേരള സഭ മീഡിയ ചെയർ അനുപമ വെങ്കിടേശ്വരൻ തുടങ്ങിയവർ പങ്കെടുത്തവരിൽപെടുന്നു.