ജര്‍മനിയില്‍ മാതാവിന്റെ തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

author-image
athira p
New Update

കൊളോണ്‍: കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ നാല്‍പ്പത്തിയൊന്നാമത്തെ തിരുനാളിനും, വി. തോമാ ശ്ളീഹായുടെ തിരുനാളിനും നടന്നു വന്ന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അന്‍പത്തിമൂന്നു വര്‍ഷം പിന്നിടുന്ന കമ്യൂണിറ്റിയുടെ ഇത്തവണത്തെ തിരുനാള്‍ ജൂണ്‍ 17,18 (ശനി, ഞായര്‍) എന്നീ തീയതികളില്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.
publive-image
തിരുനാളിന്റെ നടത്തിപ്പിനുവേണ്ടിയുള്ള വിവിധ കമ്മിറ്റി കണ്‍വീനര്‍മാരുടെ യോഗം കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സി. എം. ഐ യുടെ അദ്ധ്യക്ഷതയില്‍കൂടി കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തുകയും തിരുനാള്‍ ദിനങ്ങളില്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് തീരുമാനിച്ചു.

Advertisment

ബോണില്‍ താമസിയ്ക്കുന്ന റാന്നി സ്വദേശി സന്തോഷ്, ജോസ്ന വെമ്പാനിക്കല്‍ കുടുംബമാണ് ഇത്തവണത്തെ പ്രസിദേന്തി.

ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസ്സന്‍, ആഹന്‍, എന്നീ രൂപതകളിലെയും ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്‍ഡ്യന്‍ സമൂഹം സ്ഥാപിതമായിട്ട് അന്‍പത്തിമൂന്നു വര്‍ഷമായി. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്‍ഡ്യന്‍ സമൂഹത്തിന്റെ ചാപ്ളെയിനായി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. കഴിഞ്ഞ 22 വര്‍ഷമായി സേവനം അനുഷ്ടിക്കുന്നു.

വിവരങ്ങള്‍ക്ക് :

ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎം.ഐ. 0221 629868, 01789353004,
Mail: indischegemeinde@netcologne.de,

വെബ്സൈറ്റ്:

http://www.indischegemeinde.de

Advertisment