ശാസ്താംപാറ അഡ്വഞ്ചര്‍ പാര്‍ക്ക് ആന്‍ഡ് ട്രെയിനിങ് സെന്‍റര്‍; ടൂറിസം സംരംഭകരുടെ യോഗം ഏപ്രില്‍ 22 ന്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
Kerala Tourism

തിരുവനന്തപുരം: സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് തിരുവനന്തപുരം ശാസ്താംപാറയില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് ആന്‍ഡ് ട്രെയിനിങ് സെന്‍റര്‍ പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി അഡ്വഞ്ചര്‍ ടൂറിസം സംരംഭകരുടെ യോഗം ഏപ്രില്‍ 22 ന് നടക്കും.

Advertisment

തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ ഉച്ചയ്ക്ക് 12 നാണ് പ്രീ ബിഡ്ഡിങ് യോഗം. പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും. പദ്ധതിയുടെ ടെണ്ടര്‍ പ്രക്രിയയുടെ ഭാഗമായാണ് പ്രീബിഡ് യോഗം.


തിരുവനന്തപുരം വിളപ്പില്‍ശാല ശാസ്താംപാറയില്‍ 4.85 ഹെക്ടര്‍ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ടൂറിസം വകുപ്പിന്‍റെ ഇന്‍വെസ്റ്റേഴ്സ് മീറ്റിലെ പദ്ധതിയാണിത്. പൊതു, സ്വകാര്യ സംരംഭകരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 

ഹൈറോപ്പ് ആക്ടിവിറ്റി, ട്രെക്കിങ്, എടിവി റൈഡ്, സിപ് ലൈന്‍, എംടിബി, ടെന്‍റ് ക്യാമ്പിങ്, സിപ് സൈക്കിള്‍, റോക്ക് ക്ലൈമ്പിങ് തുടങ്ങിയ സാഹസിക വിനോദ പ്രവര്‍ത്തനങ്ങള്‍ 12 ഏക്കര്‍ സ്ഥലത്തുള്ള ശാസ്താംപാറയില്‍ സാധ്യമാണ്. കൂടാതെ ബേസിക്ക് ട്രെയിനിങ് കോഴ്സുകള്‍ സംഘടിപ്പിക്കാനും ഇവിടെ കഴിയും.
 
ടെണ്ടറിലൂടെ ഏജന്‍സികളെ തെരഞ്ഞെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ടെണ്ടര്‍ നടപടി ക്രമങ്ങള്‍ www.keralaadventure.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Advertisment