ബ്രസല്‍സ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ളാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ ചരിത്രപരമായ നിയമനിര്‍മാണം നടത്തുന്നു. ഭാവി വികസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി തടസപ്പെടുത്താതെയും, എന്നാല്‍, പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുമായിരിക്കും ഇതിലെ വ്യവസ്ഥകള്‍ തയാറാക്കുക.
/sathyam/media/post_attachments/EFNix178w4Ng0idGLeS5.jpg)
നിയമം 2025ല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. നിയമ നിര്‍മാണത്തിന് അനുമതി തേടുന്ന ബില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പാസാക്കി. ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക്റ്റ് തയാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.
ആരോഗ്യത്തിനും സുരക്ഷയ്ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാരണം ഉണ്ടാകാവുന്ന ഭീഷണികള്‍ നേരിടുക എന്നതാണ് നിയമ നിര്‍മാണത്തിന്റെ പ്രാഥമിക ലക്ഷ്യം.
2021 മുതല്‍ ചര്‍ച്ചയിലുള്ള ഈ വിഷയം, ചാറ്റ്ജിപിടി എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ളാറ്റ്ഫോമിന്റെ വിസ്മയകരമായ വേഗത്തിലുള്ള ജനപ്രീതിയുടെ പശ്ചാത്തലത്തിലാണ് ത്വരിതപ്പെടുത്തിയത്.