ജര്‍മനിയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കും

author-image
athira p
New Update

ബര്‍ലിന്‍: അടുത്ത വര്‍ഷം മുതല്‍ രാജ്യത്ത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കാള്‍ ലോട്ടര്‍ബാച്ച്. പ്രതിസന്ധി നേരിടുന്ന ആരോഗ്യ മേഖലയിലെ വിടവുകള്‍ നികത്താന്‍ ഇതാവശ്യമാണെന്നും വിശദീകരണം.

Advertisment

publive-image

രോഗികള്‍ക്കു നല്‍കുന്ന സേവനങ്ങളുടെ ചെലവ് കുറയ്ക്കാന്‍ തത്കാലം നിര്‍വാഹമില്ല. ഇന്‍ഷുറന്‍സ് ഫണ്ടുകള്‍ പുഷ്ടിപ്പെടുത്താന്‍ പ്രീമിയം വര്‍ധിപ്പിക്കുകയല്ലാതെ മാര്‍ഗമില്ലെന്നും മന്ത്രി പറഞ്ഞു.

സ്ററാറ്റ്യൂറ്ററി ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് നിലവില്‍ നല്‍കിവരുന്ന സബ്സിഡികള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്ന് ധനകാര്യ മന്ത്രി ക്രിസ്ററ്യന്‍ ലിന്‍ഡ്നര്‍ വ്യക്തമാക്കിയതും ലോട്ടര്‍ബാച്ച് ചൂണ്ടിക്കാട്ടി.

കൊവിഡ് മഹാമാരിക്കു ശേഷമാണ് രാജ്യത്തെ ആരോഗ്യ രംഗം സാമ്പത്തിക പ്രതിസന്ധി നേരിട്ടുതുടങ്ങിയത്. ഈ വര്‍ഷം സ്ററാറ്റ്യൂറ്ററി ഇന്‍ഷുറന്‍സ് ഫണ്ടില്‍ ചരിത്രത്തിലെ ഏറ്റവം വലിയ കമ്മിയായ പതിനേഴു ബില്യന്‍ യൂറോയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കെയര്‍ ഇന്‍ഷുറന്‍സ് ഫണ്ടിലും നാലര ബില്യന്‍ യൂറോയുടെ കമ്മിയുണ്ട്.

Advertisment