നാലു ബില്യന്‍ യൂറോയ്ക്ക് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാന്‍ ജര്‍മനി

author-image
athira p
New Update

ബര്‍ലിന്‍: ഇസ്രയേലില്‍ നിന്ന് അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം വാങ്ങുന്നതിന് നാലു ബില്യന്‍ യൂറോ ചെലവഴിക്കാനുള്ള നിര്‍ദേശത്തിന് ജര്‍മന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. ആരോ 3 എയര്‍ ഡിഫന്‍സ് സിസ്ററമാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത്.
publive-image
560 മില്യന്‍ യൂറോ മുന്‍കൂറായി നല്‍കാനാണ് തീരുമാനം. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കെല്ലാം വ്യോമാക്രമണങ്ങളില്‍ നിന്നു സംരക്ഷണം നല്‍കാന്‍ ജര്‍മനി വാങ്ങുന്ന ആരോ 3 മാത്രം മതിയാകുമെന്നാണ് വിലയിരുത്തല്‍.

Advertisment

ഭൂമിയുടെ അന്തരീക്ഷത്തിനു മുകളില്‍ വച്ചു തന്നെ ശത്രുക്കളുടെ മിസൈലുകളെ തകര്‍ത്തു കളയാന്‍ ശേഷിയുള്ള ദീര്‍ഘദൂര പ്രതിരോധ സംവിധാനമാണ് ആരോ 3. ഇതിന് 2400 കിലോമീറ്ററാണ് റേഞ്ച് അവകാശപ്പെടുന്നത്.

ജര്‍മനിയില്‍ തന്നെ നിര്‍മിക്കുന്ന ഐറിസ്~ടി വ്യോമ പ്രതിരോധ സംവിധാനം സൈന്യത്തിലേക്കു വാങ്ങാന്‍ മറ്റൊരു 950 മില്യന്‍ യൂറോയും അനുവദിച്ചു.

ആരോ 3 വാങ്ങുന്നതിനുള്ള കരാര്‍ ഈ വര്‍ഷം അവസാനം ഇസ്രയേലുമായി ഒപ്പുവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. 3.99 ബില്യന്‍ യൂറോ ആയിരിക്കും ആകെ വില.

Advertisment