ജര്‍മനിയില്‍ ജലക്ഷാമം: ലോവര്‍ സാക്സണിയില്‍ ഉപയോഗത്തിനു നിയന്ത്രണം

author-image
athira p
New Update

ബര്‍ലിന്‍: ജര്‍മനിയില്‍ ജല ലഭ്യത കുത്തനെ കുറയുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജനങ്ങളുടെ ജല ഉപഭോഗം നിയന്ത്രിക്കുന്ന ആദ്യ സ്റ്റേറ്റായി ലോവര്‍ സാക്സണി മാറുകയും ചെയ്തു. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ മറ്റു പല സ്റേററ്റുകളും ഈ വഴി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്നാണ് വിലയിരുത്തല്‍.

Advertisment

publive-image

കടുത്ത വേനലാണ് ജലക്ഷാമത്തിനു കാരണമായിരിക്കുന്നത്. മുപ്പതു വര്‍ഷമായി രാജ്യത്തെ ഭൂഗര്‍ഭ ജലനിരപ്പ് ക്രമാനുഗതമായി കുറഞ്ഞു വരുന്ന പ്രവണതയാണു കാണുന്നത്.

വരും വര്‍ഷങ്ങളില്‍ രാജ്യത്തെ വേനല്‍ക്കാലത്തിന്റെ ദൈര്‍ഘ്യവും തീവ്രതയും വര്‍ധിച്ചുവരുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. അതനുസരിച്ച് ഭൂഗര്‍ഭ ജലത്തിന്റെ നിലയും താഴ്ന്നുകൊണ്ടിരിക്കും.

 

Advertisment