ഷിക്കാഗോ മലയാളി അസോസിയേഷന് പുതിയ ഇലക്ഷന്‍ കമ്മിറ്റി നിലവില്‍വന്നു

author-image
athira p
New Update

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2023- 25 തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പുതിയ ഇലക്ഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഇലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായി പി.ഒ. ഫിലിപ്പ്, കമ്മിറ്റി അംഗങ്ങളായി ജെയിംസ് കട്ടപ്പുറം, സണ്ണി വള്ളിക്കളം എന്നിവരായിരിക്കും.

Advertisment

publive-image

പഴയ തെരഞ്ഞെടുപ്പ് കമ്മിറ്റി രാജിവച്ച സാഹചര്യത്തില്‍ അസോസിയേഷന്‍ 6/13/2023 ചൊവ്വാഴ്ച വൈകുന്നേരം എക്‌സിക്യൂട്ടീവില്‍ നിന്നും ബോര്‍ഡില്‍ നിന്നുമായി 21 അംഗങ്ങള്‍ പങ്കെടുത്ത യോഗം പുതിയ ഇലക്ഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനും, തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുന്നതിനും യോഗം പ്രസിഡന്റിനെ ചുമതലപ്പെടുത്തി.

അസോസിയേഷന്‍ നിയമാവലി അനുസരിച്ച് അസോസിയേഷന്റെ സീനിയറായിട്ടുള്ള മുന്‍ പ്രസിഡന്റുമാരാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയംഗങ്ങളാകുക. പ്രസ്തുത നടപടിക്രമമനുസരിച്ച് പി.ഒ. ഫിലിപ്പ് (ചെയര്‍മാന്‍), കമ്മിറ്റിയംഗങ്ങളായി ജെയിംസ് കട്ടപ്പുറം, സണ്ണി വള്ളിക്കളം എന്നിവരാണ്.

പി.ഒ. ഫിലിപ്പ് (ചെയര്‍മാന്‍) - ഷിക്കാഗോ മലയാളി അസോസിയേഷന്റെ രണ്ടു പ്രാവശ്യം മുന്‍ പ്രസിഡന്റായിട്ടുള്ളതും, മുന്‍ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍, കമ്മിറ്റിയംഗം എന്നീ നിലകളില്‍ സോവനം അനുഷ്ഠിച്ചിട്ടുണ്ട്.

ജെയിംസ് കട്ടപ്പുറം- അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ഫൊക്കാന ഷിക്കാഗോ റീജിയന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സണ്ണി വള്ളിക്കളം- ഷിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ഫോമ റീജിയണല്‍ വൈസ് പ്രസിഡന്റ്, ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, എസ്.എം.സി.സി & എസ്.ബി അസംപ്ഷന്‍ അലുംമ്‌നി ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് അംഗം, ഷിക്കാഗോ യു.ഡി.എഫ് ചെയര്‍മാന്‍, ഫോമയുടെ നിലവിലുള്ള നാഷണല്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം അനുഷ്ഠിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ്.

അസോസിയേഷന്റെ നിയമാവലി അനുസരിച്ച് നോമിനേഷന്‍ ജൂണ്‍ 15-ന് (12 മിഡ്‌നൈറ്റ്) ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന് ലഭിക്കേണ്ടതാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നവര്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി.ഒ. ഫിലിപ്പ് 506Buckingham, Downers Grove, IL 60516 എന്ന അഡ്രസില്‍ നേരിട്ടോ, തപാല്‍ മുഖേനയോ അയയ്ക്കാവുന്നതാണ്. അപേക്ഷയോടൊപ്പം എക്‌സിക്യൂട്ടീവില്‍ മത്സരിക്കുന്നവര്‍ 250 ഡോളര്‍, ബോര്‍ഡിലേക്ക് മത്സരിക്കുന്നവര്‍ 100 ഡോളര്‍ (തെരഞ്ഞെടുപ്പ് ചെലവിലേക്ക്) ഉള്‍പ്പെടുത്തേണ്ടതാണ്.

പ്രസ്തുത നാമനിര്‍ദേശ പത്രിക ജൂണ്‍ 28-ന് അസോസിയേഷന്‍ ഓഫീസില്‍ വച്ച് പ്രസിഡന്റ് സ്ഥാനാര്‍ഥി അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയുടെ പ്രതിനിധിയുടെ സാന്നിധ്യത്തില്‍ വച്ച് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തുറന്ന് പരിശോധിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ചെയര്‍മാന്‍ പി.ഒ ഫിലിപ്പ് (630 660 0689), കമ്മിറ്റി അംഗങ്ങളായ ജെയിംസ് കട്ടപ്പുറം (630 202 1002), സണ്ണി വള്ളിക്കളം (847 722 7598) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

Advertisment