നോര്‍ത്ത് അമേരിക്ക & യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം സമാഹരിച്ച ഭൂകമ്പ ദുരിതാശ്വാസ ഫണ്ട് കൈമാറി

author-image
athira p
New Update

ന്യൂയോര്‍ക് :2023 ഫെബ്രുവരിയില്‍ തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പത്തെത്തുടര്‍ന്ന് നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ നിര്‍ദേശാനുസരണം നോര്‍ത്ത് അമേരിക്ക & യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന ഇടവകകളില്‍ സ്‌തോത്രകാഴ്ചയായും പ്രത്യേക സംഭാവനയുമായി സമാഹരിച്ച മുഴുവന്‍ തുകയും ഭദ്രാസനാധിപന്‍ റൈറ്റ് റവ ഐസക് മാര്‍ ഫിലക്സീനോസ് എപ്പിസ്‌കോപ്പ 2023 ജൂണ്‍ 13-ന് നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് ,ഈസ്റ്റേണ്‍ യുണൈറ്റഡ് സിറിയക് ഓര്‍ത്തഡോക്സ് സഭ ആര്‍ച്ച് ബിഷപ്പ് മോര്‍ ദിയൊനിഷ്യസ് ജോണ്‍ കവാക്കിന് കൈമാറി.

Advertisment

publive-image

ആര്‍ച്ച് ബിഷപ്പ് മോര്‍ ടൈറ്റസ് യെല്‍ദോ (മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇന്‍ നോര്‍ത്ത് അമേരിക്ക), റവ. ജോര്‍ജ്ജ് എബ്രഹാം (ചഅഋ ഭദ്രാസന സെക്രട്ടറി), കൂടാതെ ജോര്‍ജ്ജ് പി ബാബു (എന്‍എഇ രൂപതാ ട്രഷറര്‍) എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Advertisment