കൊച്ചി : എനിക്ക് ഏറ്റവും കൂടുതൽ മനസിലാക്കാൻ പറ്റിയ സുഹൃത്തുക്കളിൽ ഒരാളാണ് പേളി മാണി. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ഞങ്ങൾ അങ്ങനെയൊരു പ്ലാറ്റ്ഫോമിലാണ് പരിചയപ്പെടുന്നത്.
/sathyam/media/post_attachments/1rks49ZCCjlsAJlIlBul.jpg)
/sathyam/media/post_attachments/1rks49ZCCjlsAJlIlBul.jpg)
രണ്ടാമത് ഞങ്ങൾ രണ്ട് പേരുടെയും സോഡിയാക് സൈൻ ജെമിനിയാണ്. പക്ഷെ പേളിക്ക് എന്റയത്ര സെൻസ് ഉണ്ടെന്ന് തോന്നില്ല. അവളുടെ ചടുലത എനിക്കില്ല.
ഞങ്ങൾക്കൊക്കെ മറ്റൊരു വശമുണ്ട്. കുറച്ച് കൂടി ആഴമുള്ള ഒരു സ്പേസുണ്ട്. ആ രീതിയിലേക്ക് പോവാനുള്ള സാധ്യതകൾ ഇടയ്ക്ക് വരും.
അതുകൊണ്ടാണ് പേളി ഇടയ്ക്ക് സീരിയസായി, ജിപി ചേട്ടൻ സീരിയസാവുന്നു എന്നൊക്കെ ആളുകൾ പറയുന്നത്. പക്ഷെ പേളിക്ക് കോമാളിത്തരങ്ങൾ ഇത്തിരി കൂടുതലാണ്. അവൾക്കതില്ലെങ്കിൽ വളരെ അൺകംഫർട്ടബിൾ ആവും.
പക്ഷെ ഞാൻ വളരെ സീരിയസായ ഒരു കാര്യം ഏൽപിച്ചാൽ വളരെ സീരിയസായി അതിനെ ഡീൽ ചെയ്യും. അടുത്തിടെ പേളിയുടെ കൂടെ സൈമ അവാർഡ് ആങ്കർ ചെയ്തപ്പോൾ ഞാൻ അദ്ഭുതപ്പെട്ട് പോയി.
അവളിൽ ഭയങ്കരമായ വ്യത്യാസങ്ങൾ വന്നു. മുമ്പ് ആങ്കർ ചെയ്യുമ്പോൾ ചില നിരുത്തരവാദിത്വങ്ങൾ പേളിക്കുണ്ടായിരുന്നു.
മൂഡ് ഉണ്ടെങ്കിൽ ഭയങ്കര കൗണ്ടർ ആയിരിക്കും. മൂഡില്ലെങ്കിൽ ഒന്നും മിണ്ടില്ല. മൊത്തം നമ്മുടെ തലയിൽ ആയിരിക്കും. അതിൽ നിന്നെല്ലാം ഒരുപാട് മാറി. –ഗോവിന്ദ് പത്മസൂര്യ