ഇമിഗ്രേഷന്‍ കാര്യങ്ങള്‍ ഡിജിറ്റലാക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍

author-image
athira p
New Update

ബര്‍ലിന്‍: ഇമിഗ്രേഷന്‍ അധികൃതരോട് ഡിജിറ്റലാക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍. ജര്‍മ്മനിയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് ഔസ്ലാന്‍ഡര്‍ബെഹോര്‍ഡിലേക്ക് പോകുന്നത് ദീര്‍ഘവും നീണ്ടുനില്‍ക്കുന്നതുമായ ഒരു ബ്യൂറോക്രാറ്റിക് പ്രക്രിയ വളരെയധികം കാലതാമസവും പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതിനാല്‍ ഇമിഗ്രേഷന്‍ കാര്യങ്ങള്‍ എത്രയും വേഗം ഡിജിറ്റലാക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡിജിറ്റലൈസേഷന്‍ സ്വീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണുണ്ടായത്.

Advertisment

ചാന്‍സലറും ജര്‍മ്മനിയിലെ 16 സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മിലുള്ള കൂടിയാലോചനയ്ക്കിടെയാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന്, 2022~ല്‍ ജര്‍മ്മനി 1.2 ദശലക്ഷത്തിലധികം അഭയാര്‍ത്ഥികളെ സ്വീകരിച്ചു. എന്നാല്‍ പേപ്പര്‍ വര്‍ക്ക് പ്രോസസ്സ് ചെയ്യുന്നതില്‍ പ്രാദേശിക സേവനങ്ങള്‍ ഇപ്പോഴും വളരെ ബുദ്ധിമുട്ടിലാണ്. ജര്‍മനിയില്‍ ഉടനീളമുള്ള ഔസ്ലാന്‍ഡര്‍ബെഹോര്‍ഡകള്‍ അല്ലെങ്കില്‍ ഇമിഗ്രേഷന്‍ ഓഫീസുകളില്‍ നീണ്ട കാലതാമസവും ബുദ്ധിമുട്ടുള്ള ബ്യൂറോക്രസിയും ഇതിനോടശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുമാത്രമല്ല ജര്‍മ്മനിയിലെ ദേശികളും പുറത്തുനിന്നുള്ള ആവശ്യക്കാരും ഇമിഗ്രേഷന്‍ ഓഫീസുകളില്‍ നിന്നുള്ള കാലതാമസ കഥകള്‍ പങ്കിടുന്നത് ഇപ്പോള്‍ സാധാരണയാണ്.

അഃുകൊണ്ടുതന്നെ ജര്‍മ്മനിയിലെ ഇമിഗ്രേഷന്‍ ഓഫീസുകള്‍ അന്താരാഷ്ട്ര നിവാസികള്‍ക്ക് അനിഷ്ടം തോന്നുന്ന സാഹചര്യമാണുള്ളത്. ഷോള്‍സ് പറയുന്നതനുസരിച്ച് ജര്‍മ്മനിയിലെ ഇമിഗ്രേഷന്‍ ഓഫീസുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഡിജിറ്റലൈസ് ചെയ്തിട്ടില്ല. ഈ അധികാരികളില്‍ ഡിജിറ്റല്‍ ഓപ്ഷനുകളുടെ അഭാവം മൈഗ്രേഷന്‍ ട്രാക്കുചെയ്യുന്നതും നിയന്ത്രിക്കുന്നതും ബുദ്ധിമുട്ടാക്കുന്നുവെന്ന് ഷോള്‍സ് പറഞ്ഞു.എന്നിരുന്നാലും, ഡിജിറ്റലൈസിംഗ് സംവിധാനങ്ങള്‍ ഒരു വലിയ ജോലിയായിരിക്കുമെന്ന് അദ്ദേഹം സമ്മതിച്ചു."ഇത് ഒരു ഭീമാകാരമായ ആധുനികവല്‍ക്കരണ ചുമതലയാണ്, അതില്‍ നിക്ഷേപവും വളരെയധികം ജോലിയും ഉള്‍പ്പെടുന്നതായി ഷോള്‍സ് പറഞ്ഞു.

അഭയാര്‍ത്ഥികള്‍ക്കുള്ള ചെലവുകള്‍ക്കുള്ള അധിക സംഭാവനയായി ഫെഡറല്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു ബില്യണ്‍ യൂറോ നല്‍കുമെന്ന് മെയ് മാസത്തില്‍ ഫെഡറല്‍ ഗവണ്‍മെന്റ് പ്രതിജ്ഞയെടുത്തു.

ഇതും വായിക്കുക: അഭയാര്‍ത്ഥി ഉച്ചകോടിക്കിടെ ജര്‍മ്മനിയുടെ സംസ്ഥാന നേതാക്കള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു

ഈ ഫണ്ടിംഗ് ബൂസ്ററ് ലക്ഷ്യമിടുന്നത് സംസ്ഥാനങ്ങളെ അവരുടെ മുനിസിപ്പാലിറ്റികളുടെ ഭാരം ഒഴിവാക്കാന്‍ സഹായിക്കുന്നതിനും വിദേശികളുടെ ഓഫീസുകളുടെ ഡിജിറ്റലൈസേഷന് ധനസഹായം നല്‍കുന്നതിനുമാണ്, സര്‍ക്കാര്‍ പറഞ്ഞു.

ഉക്രെയ്നില്‍ നിന്നുള്ള വരവ് "വേഗത്തിലും സങ്കീര്‍ണ്ണമല്ലാത്ത രീതിയിലും" രജിസ്ററര്‍ ചെയ്യാന്‍ 2022 മാര്‍ച്ചില്‍ സംസ്ഥാന തലവന്മാര്‍ കൂടുതല്‍ പിന്തുണ ആവശ്യപ്പെട്ടിരുന്നു.

Advertisment