ക്നാനായ യുവജനസംഗമത്തിന് ഒരുങ്ങി ക്നാനായ റീജിയൻ

author-image
athira p
New Update

ഫ്ലോറിഡാ: അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയണിലെ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന രണ്ടാമത്തെ യുവജന കോൺഫ്രൺസിന് ഒരുക്കങ്ങൾ പൂർത്തിയായി. അടുത്ത വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഫ്ലോറിഡയിൽ വെച്ച് നടത്തപ്പെടുന്ന യുവജന കോൺഫ്രൺസ് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്യും.

Advertisment

publive-image

ഉദ്ഘാടന സമ്മേളനത്തിൽ വികാരി ജനറൽ മോൺ.തോമസ്സ് മുളവനാൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഇടയനോടൊപ്പം എന്ന പരുപാടിയിൽ യുവജനങ്ങളുമായുള്ള അഭിവദ്ധ്യ പിതാവിന്റെ അഭിമുഖം നടത്തപ്പെടും. ഓരോ ദിവസവും പ്രഗത്ഭരായവരുടെ വിജ്ഞാന പ്രദമായ ക്ലാസ്സുകളും ഉല്ലാസമുഹൂർത്തങ്ങളും ഉൾച്ചേർത്ത് യുവജന കോർഫ്രൺസ് ആകർഷകമാക്കുകയാണ് സംഘാടകർ.

റ്റാമ്പാ ഫൊറോന വികാരി ഫാ.ജോസ് ആദോപ്പളളിൽ, അസി.വികാരി ജോബി പുച്ചൂക്കണ്ടത്തിൽ, യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ.ബിൻസ് ചേത്തലിൽ, അസി.ഡയറക്ടർ ഫാ.ജോസഫ് തയ്യാറ, ജെഫ്രി ചെറുതാന്നിയിൽ, ക്രിസ് കട്ടപ്പുറം, ജെർമി ജോർജ്,ജെവിസ് വെട്ടുപാറപുറത്ത്,റോബിൻ ഒഴുങ്ങാലിൽ,അലിഷ മണലേൽ,എബി വെള്ളരിമറ്റത്തിൽ,ഇഷ വില്ലൂത്തറ, അലിന തറയിൽ, അഞ്ചലിൻ താന്നിച്ചുവട്ടിൽ, ആരതി കാരക്കാട്ട്, ഫിയോണ പഴുക്കായിൽ, ഷാരോൺ പണയപറമ്പിൽ തുടങ്ങിയ കമ്മിറ്റി അംഗങ്ങൾ പ്രത്യേകം നേതൃത്വം നൽകുന്നു. അമേരിക്കയുടെ വിവിധ ഇടവകയിൽ നിന്നും മിഷനിൽ നിന്നും എത്തുന്ന യുവജനങ്ങൾക്ക് ഫ്ലോറിഡയിലെ സംഗമം വേറിട്ടൊരു അനുഭവമായി മാറും എന്ന് സംഘാടകർ വിലയിരുത്തി.

Advertisment