കേംബ്രിഡ്ജ്: അണ്ഡവും ബീജവുമില്ലാതെ കുട്ടികളെ ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. മനുഷ്യഭ്രൂണത്തിന്റെ മൂലകോശങ്ങളില്‍ മാറ്റം വരുത്തി കൃത്രിമഭ്രൂണം വികസിപ്പിച്ചെടുത്ത് അതിനെ മനുഷ്യക്കുട്ടിയായി വളര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്.
/sathyam/media/post_attachments/2xqmZZHBqB3RHAq4vgCh.jpg)
ഏതാനും ആഴ്ച മാത്രമാണ് ലാബില്‍ ഇത്തരത്തില്‍ ഭ്രൂണം വളര്‍ത്തിയത്. മിടിക്കുന്ന ഹൃദയമോ തലച്ചോറോ രൂപപ്പെടും വരെ വളര്‍ച്ച നേടാന്‍ ഈ ഭ്രൂണങ്ങള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍, മറുപിള്ള, പോഷകം ലഭ്യമാക്കുന്ന ആവരണം എന്നിവ രൂപപ്പെട്ടതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയ കേംബ്രിജ് സര്‍വകലാശാലയിലെ പ്രഫ. മഗ്ദലെന സെര്‍നിക്ക ഗെറ്റ്സ് പറഞ്ഞു.
മനുഷ്യഭ്രൂണം ലബോറട്ടറിയില്‍ രണ്ടാഴ്ചയ്ക്കപ്പുറം വളര്‍ത്താന്‍ അനുമതിയില്ല. 14 ദിവസത്തിനുശേഷം തലച്ചോറും ശ്വാസകോശവും രൂപം പ്രാപിക്കാന്‍ തുടങ്ങുന്നതോടെ പിന്നീടുള്ള പരിപാലനത്തിന് സാങ്കേതിക പരിമിതികളുണ്ട്. എന്നാല്‍, സെര്‍നിക്ക ഗെറ്റ്സും സംഘവും ലാബില്‍ വികസിപ്പിച്ച കൃത്രിമ ഭൂണങ്ങള്‍ക്ക് 14 ദിവസത്തിനു ശേഷവും വളര്‍ച്ച പ്രാപിക്കാനായി.
സെര്‍നിക്ക ഗെറ്റ്സ്. ബോസ്ററണില്‍ ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ സ്റെറം സെല്‍ റിസര്‍ച് വാര്‍ഷിക സമ്മേളനത്തിലാണ് ഗവേഷണ ഫലം അവതരിപ്പിച്ചത്. മറുപിള്ളയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്ന് പഠന റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. ജനിതകപ്രശ്നങ്ങളും മറ്റും പഠിക്കാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ.
ഇത്തരം ഗവേഷണങ്ങള്‍ക്കായി യഥാര്‍ഥ മനുഷ്യഭ്രൂണം ഉപയോഗിക്കേണ്ടിവരില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും മനുഷ്യഭ്രൂണത്തിന്റെ തന്നെ മൂലകോശങ്ങളില്‍നിന്നു വികസിപ്പിച്ചതായതിനാല്‍ കൃത്രിമം എന്നു വിളിക്കുന്നതെങ്ങനെയെന്ന ചോദ്യവും ഇതിനിടെ ഉയരുന്നു.