ലണ്ടന്‍: മദ്യലഹരിയിലായിരുന്ന ബ്രിട്ടീഷ് യുവതിയെ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്ത ഇന്ത്യന്‍ വംശജന് കോടതി ഒമ്പത് മാസം തടവ് ശിക്ഷ വിധിച്ചു.
/sathyam/media/post_attachments/JLr8gB5G5EOWfBvslAmk.jpg)
അര്‍ധബോധാവസ്ഥയിലായിരുന്ന യുവതിയെ കഴിഞ്ഞ വര്‍ഷം ജൂണില്‍ കാര്‍ഡിഫില്‍ വച്ചാണ് യുവാവ് ലൈംഗികമായി ആക്രമിച്ചത്. പ്രീത് വികാല്‍ എന്ന ഇരുപതുകാരനാണ് പ്രതി.
ഒരു നിശാ ക്ളബില്‍ വെച്ച് കണ്ടുമുട്ടിയ സ്ത്രീയെ പരിചയപ്പെട്ട വികാല്‍ അവരെ അവരുടെ സുഹൃത്തുക്കള്‍ കാണാതെ തന്റെ ഫ്ളാറ്റിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തോളിലെടുത്താണ് കൊണ്ടുപോയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവിടെ എത്തിച്ച് ബലാത്സംഗം ചെയ്തു.
പ്രതി പിന്നീട് യുവതിക്ക് അയച്ച ഇന്‍സ്ററഗ്രാം സന്ദേശങ്ങളും പോലീസിനു നിര്‍ണായക തെളിവായി.