ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ഓപ്പറേഷനില്‍ പങ്കെടുക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് നേരിട്ട് രംഗത്തിറങ്ങി. യു.കെ എന്‍ഫോഴ്സ്മെന്റ് സംഘത്തിനൊപ്പമാണ് സുനാക് ഒരു ദിവസത്തേക്ക് ഇമിഗ്രേഷന്‍ ഓഫിസറുടെ റോളില്‍ ജോലിക്കിറങ്ങിയത്.
/sathyam/media/post_attachments/IlveBNJ7PpdQSCYWuuMZ.jpg)
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമണിഞ്ഞാണ് 43കാരനായ ഋഷി സുനക് എന്‍ഫോഴ്സ്മെന്റ് സംഘത്തിനൊപ്പം കൂടിയത്. അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃത കുടിയേറ്റക്കാരെ പൂര്‍ണമായും രാജ്യത്ത് നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു.
യുകെയിലേക്ക് അനധികൃതമായി കുടിയേറിയ 105 വിദേശികളെ പ്രധാനമന്ത്രിയും സംഘവും പിടികൂടുകയും ചെയ്തു. റസ്റേറാറന്റുകള്‍, കാര്‍ വാഷുകള്‍, നെയില്‍ ബാറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, കണ്‍വീനിയന്‍സ് സ്റേറാറുകള്‍ എന്നിവയുള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവരാണ് ഇവരെല്ലാം. എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
ബ്രിട്ടനില്‍ നിലവാരം കുറഞ്ഞ ബിരുദ കോഴ്സുകള്‍ക്ക് ചേരുകയും കുടുംബാംഗങ്ങളെ കൊണ്ടുവരികയും ചെയ്യുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം 5,04,000 ആണ് ബ്രിട്ടനിലെ ആകെ കുടിയേറ്റക്കാരുടെ എണ്ണം.
159 സ്ഥലങ്ങളില്‍ പരിശോധന നടത്തി. നാല്‍പ്പതിലേറെ പേരെ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററുകളിലേക്കു മാറ്റി. മറ്റുള്ളവരെ ജാമ്യത്തില്‍ മോചിപ്പിച്ചു. അനധികൃത ജോലി, തെറ്റായ രേഖകള്‍ കൈവശം വച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് അറസ്ററിലായവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ചില സ്ഥലങ്ങളില്‍ നിന്ന് പണവും പിടിച്ചെടുത്തു. റെയ്ഡുകളാണ് നടത്തിയത്.