ജര്‍മനിയിലെ കുഴിമാടത്തില്‍ നിന്നു കിട്ടിയത് 3000 വര്‍ഷം പഴക്കമുള്ള വാള്‍

author-image
athira p
New Update

ബര്‍ലിന്‍: ജര്‍മനിയില്‍ പുരതാനമായ ഒരു കുഴിമാടത്തില്‍ നിന്ന് 3000 വര്‍ഷം പഴക്കമുള്ള വാള്‍ കണ്ടെത്തി. വെങ്കല യുഗത്തില്‍നിന്നുള്ളതാണിത്, അതായത് ബിസി പതിനാലാം നൂറ്റാണ്ടില്‍നിന്ന്.

Advertisment

publive-image

കാര്യമായ കേടുപാടുകളൊന്നും വാളിനു സംഭവിച്ചിട്ടില്ല. ഇപ്പോഴും വേണമെങ്കില്‍ ഉപയോഗിക്കാവുന്ന അവസ്ഥയിലാണെന്ന് ഗവേഷകര്‍.

ഒരു പുരുഷന്‍റെയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങളാണ് ഈ കുഴിമാടത്തില്‍ അടക്കം ചെയ്തിരുന്നത്. പുരുഷന്റെ മൃതദേഹത്തോട് ചേര്‍ന്ന നിലയിലാണ് വാള്‍ കണ്ടെത്തിയത്. ബവേറിയ പ്രദേശത്തെ നോര്‍ഡ്ലിങ് പട്ടണത്തില്‍ നടത്തിയ ഖനനത്തിനിടെയാണ് കണ്ടെത്തല്‍.

പൂര്‍ണമായും വെങ്കലത്തില്‍ നിര്‍മ്മിച്ച അഷ്ടഭുജാകൃതിയിലുള്ള വാളാണിത്. പിടിയില്‍ കൊത്തുപണികളും ചെയ്തിട്ടുണ്ട്.

Advertisment