ന്യൂയോർക്: സിവിൽ സമൂഹത്തിൽ മാരക പ്രഹര ശേഷിയുള്ള തോക്കുകൾക്ക് സ്ഥാനമില്ലെന്നും ,'ആക്രമണ ആയുധങ്ങൾ നിരോധിക്കണമെന്നും കമലാഹാരിസ് . കോൺഗ്രസിൽ നിന്ന് "ആക്രമണ ആയുധ നിരോധനം" ആവശ്യപ്പെടുന്ന തീരുമാനം വന്നാൽ പ്രസിഡന്റ് തന്നെ അതിൽ ഒപ്പിടുമെന്ന് കമലാ വാഗ്ദാനം ചെയ്യുന്നതായി. ഒരു ട്വീറ്റിൽ അവർ വളരെ വ്യക്തമായി പറഞ്ഞു.
/sathyam/media/post_attachments/nORXOBvkQSVf0ofRrXML.jpg)
രാഷ്ട്രീയ നിരൂപകർ മുതൽ തോക്ക് അവകാശ സംഘടനകൾ വരെയുള്ള വിമർശകർ വൈസ് പ്രസിഡന്റിനു ശക്തമായ ഭാഷയിൽ മറുപടി നൽകി. "നിങ്ങൾ ഒരു കരാർ ഉണ്ടാക്കൂ, യഥാർത്ഥ യുദ്ധക്കളത്തിൽ ഉപയോഗിച്ചതായി കാണിക്കാൻ കഴിയുന്ന എല്ലാ ആയുധങ്ങളും ഞങ്ങൾ നിരോധിക്കും. അത് എ ആർ 15 അല്ല."റേഡിയോ അവതാരകനും എഴുത്തുകാരനുമായ ഡോ. മാർക്ക് യംഗ് ട്വീറ്റ് ചെയ്തു
അമേരിക്കൻ ഭടന്മാർ ഒരു സുപ്രഭാതത്തിൽ അഫ്ഗാനിസ്ഥാൻ വിടുമ്പോൾ " 7 ബില്യൺ ഡോളർ യഥാർത്ഥ യുദ്ധായുധങ്ങൾ അഫ്ഗാനിസ്ഥാന്റെ തെരുവുകളിൽ ഉപേക്ഷിച്ചതിനെക്കുറിച്ചു . നിങ്ങൾക്കു എന്താണ് പറയാനുള്ളത് കാരണം അവർ സിവിൽ അല്ല!" കമല ഹാരിസിന്റെ പ്രസ്താവനയെ പരിഹസിച്ചു അമേരിക്കൻ ഫയർ ആംസ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പാട്രിക് പാർസൺസ് ട്വീറ്റ് ചെയ്തു, "നിങ്ങളുടെ ട്വീറ്റ് കാരണം, ഈ വാരാന്ത്യത്തിൽ കുറച്ചുകൂടി വാങ്ങാൻ ഞങ്ങൾ പോകുന്നുവെന്നും അവർ പറഞ്ഞു.