കൊറോണ വൈറസ്: കുവൈറ്റില്‍ 195 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 665 പുതിയ കേസുകള്‍; 504 പേര്‍ക്ക് ഇന്ന് രോഗമുക്തി; 9 മരണവും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, May 25, 2020

കുവൈറ്റ്‌: കുവൈറ്റില്‍ ഒമ്പത് മരണങ്ങളും 665 പുതിയ കെറോണ വൈറസ് കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം രോഗബാധിതര്‍ 21,967 ആയി. ഇതില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 504  പേര്‍ രോഗ മുക്തി നേടി.  ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 6621 ആയി ഉയര്‍ന്നിട്ടുണ്ട്.

ചികില്‍സയില്‍ 15,181 പേരുണ്ട്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 9 മരണം ഉള്‍പ്പെടെ ആകെ മരണം 165 ആയിട്ടുണ്ട്. ഇന്നത്തെ കേസുകളില്‍ കൂടുതല്‍ ഇന്ത്യക്കാരിലാണ് 195 എണ്ണം. 148 പേര്‍ കുവൈറ്റികളും 96 പേര്‍ ഈജിപ്ത് പ്രവാസികളും 73 പേര്‍ ബംഗ്ലാദേശികളുമാണ്‌.

182 രോഗികള്‍ അത്യാഹിത വിഭാഗത്തിലുണ്ട്. ഫര്‍വാനിയ ഹെല്‍ത്ത് സെക്ടറിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 200. അല്‍ അഹ്മദി 190, ഹവല്ലി 130, ജഹ്റയില്‍ 90, ക്യാപിറ്റല്‍ സിറ്റി 91 കേസുകളുമാണ്.

റസിഡന്‍ഷ്യല്‍ ഏരിയായിലെ കണക്ക് ഇങ്ങനെ- ജലീബ് 62 ,ഹവല്ലി 44, ഫര്‍വാനിയ 43 ,ഖൈത്താന്‍ 37 എന്നീങ്ങനെയുമാണ്.

രാജ്യത്ത് ഇത് വരെ 2,73,812 പേരില്‍ കൊറോണ വൈറസ് പരിശോധന നടത്തുകയുണ്ടായി.ഇതില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ മാത്രം 2723 പേരീല്‍ പരിശോധന നടത്തിയതായും ആരോഗ്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു.

×