ചിക്കാഗോ : ചിക്കാഗോ കെ സി എസ് ഒന്നുമുതൽ എട്ടു വരെയുള്ള ഗ്രേഡിൽ പഠിക്കുന്ന കുട്ടികൾക്കായി നടത്തിയ മൂന്നു ദിവസത്തെ സമ്മർ ക്യാമ്പ് വൻ വിജയമായി.
ജൂൺ15, 16, 17 തിയതികളിലായി രാവിലെ 8.30മുതൽ 4.30 വരെ നടത്തപ്പെട്ട ക്യാമ്പ് കെ സി സി ഇ എ പ്രസിഡന്റ് ഷാജി എടാട്ട് ഉൽഘടനം ചെയ്തു. ചങ്ങനാശ്ശേരി എം എൽ എ ശ്രീ ജോബ് മൈക്കിൾ കുട്ടികൾക്ക് സന്ദേശം നൽകി. ക്യാമ്പിൽ 225 ഓളം കുട്ടികളും അൻപതോളം വോളന്റിയേഴ്‌സും പങ്കെടുത്തു. ക്യാമ്പ് ഡയറക്ടർ ഷാനിൽ പീറ്റർ വെട്ടിക്കാട്ടിന്റെ നേത്രുത്യത്തിൽ ബെക്കി ഇടിയാലിൽ, ഫെലിക്സ് പൂത്തൃക്കയിൽ, ജോമി ഇടിയാടിയിൽ, ഭാവന കീഴ്‌വള്ളിൽ, ഷാലു ഇടയാടിയിൽ, സോനു പുത്തൻപുരയിൽ, മഞ്ജിരി തെക്കുനിൽക്കുന്നതിൽ, ക്രിസ്റ്റിന ചിറ്റിലക്കാട്ടു, ലിൻഡ പൂതക്കരിയിൽ എന്നിവർക്കൊപ്പം കെ സി എസ് ഭാരവാഹികളായ ജെയിൻ മാക്കിൽ, ജിനോ കക്കാട്ടിൽ, സിബു കുളങ്ങര, ബിനോയ് കിഴക്കനടിയിൽ, തോമസ്കുട്ടി തേക്കുംകാട്ടിൽ എന്നിവർ ക്യാംപിനു നേതൃത്വം നൽകി.
ഓരോ ദിവസങ്ങളിലും വ്യത്യസ്തങ്ങളായ പരിപാടികളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്. ചിട്ടയോടും അച്ചടക്കത്തോടും നടത്തപ്പെട്ട ക്യാമ്പ് കുട്ടികൾക്ക് അറിവിന്റെയും കലാവാസനയുടെയും പുതിയ വാതായനങ്ങൾ തുറന്നു കൊടുത്തു. അമേരിക്കൻ ആർമിയിൽ ചാപ്ലിനായും, സൈക്കോളജിസ്റ്റായും, ക്ലിനിക്കൽ കൗണ്സിലര് ആയും പ്രവർത്തിക്കുന്ന ഫാദർ സീസർ പജാറിലോ കുട്ടികൾക്കായി സോഷ്യൽ മീഡിയയും, സ്പിരിച്വലിറ്റിയും എന്ന വിഷയത്തെക്കുറിച്ചു ക്‌ളാസ് എടുത്തു. എയ്റോ സ്പേസ് എഞ്ചിനീയർ ലെഫ്റ്റനന്റ് കേണൽ ദീപക് വെട്ടിക്കാട്ട് ശൂന്യാകാശത്തെക്കുറിച്ചും, വിമാനങ്ങളെക്കുറിച്ചും, റോക്കറ്റിനെകുറിച്ചും എടുത്ത ക്‌ളാസ് കുട്ടികളിൽ വിസ്മയവും, കൗതുകവും ഉണർത്തി. മാജിക് ഷോയും, ഡെസ് പ്ലെയിൻസ് ഫയർ ഡിപ്പാർട്മെന്റിലെ ജെയിംസ് ബ്രൂക്ക്സ് നേതൃത്വത്തിൽ ഫയർ ഡ്രില്ലും, നടത്തുകയുണ്ടായി. ഗ്രൂപ് അടിസ്ഥാനത്തിൽ വിവിധ മത്സരങ്ങളും നേതൃത്വ പരിശീലനവും ഉണ്ടായിരുന്നു.
ക്യാമ്പിൽ ക്നാനായ സമുദായത്തിലെ വിവാഹ വേളയിൽ നടത്തുന്ന ക്നാനായ പൈതൃക ചടങ്ങുകളായ ചന്തം ചാർത്തു, മയിലാഞ്ചി ഇടീൽ, വാഴു പിടുത്തം, കച്ചതഴുകൽ, നടവിളി തുടങ്ങിയ ചടങ്ങുകൾ കുട്ടികൾതന്നെ കൃത്യതയോടെ നടത്തിയത് പങ്കെടുത്ത കുട്ടികൾക്കെല്ലാം ആവേശവും ക്നാനായ സമുദായത്തോടുള്ള പ്രെദിബദ്ധതയും ക്രിസ്തീയ വിശ്വാസവും ചെറുപ്പത്തിലേ അവരിൽ ഉടലെടുക്കുവാൻ സഹായകമായി.
ബെസ്റ്റ് കാംപെര്മാരായി തിരഞ്ഞെടുക്കപ്പെട്ട ആൻഡ്രൂ തേക്കുംകാട്ടിൽ, അഞ്ജലി പുത്തൻപുരയിൽ എന്നിവർ കഴിഞ്ഞ വർഷത്തെ ബെസ്റ്റ് ക്യംപെര്മാരായിരുന്ന, കെയിൻ കണ്ടാരപ്പള്ളിൽ, അലീഷ്യ കോലടിയിൽ എന്നിവരിൽ നിന്നും ട്രോഫികൾ ഏറ്റുവാങ്ങി.
ഡോക്ടർ ജെയ്‌മി ചോരത്ത്, ജിമ്മി വാച്ചാച്ചിറ, ക്രിസ്റ്റീൻ കുളങ്ങര എന്നിവർ സ്പോൺസർമാരായിരുന്നു. മോനു വര്ഗീസ് എല്ലാദിവസവും ക്യാമ്പിലെ അതുല്യ നിമിഷങ്ങൾ കാമറയിൽ പകർത്തി.