ടാലിന്‍: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന രണ്ടാമത്തെ മധ്യ യൂറോപ്യന്‍ രാജ്യമായി എസ്റേറാണിയ മാറി. അടുത്ത വര്‍ഷം ജനുവരി ഒന്നിനു നിയമം പ്രാബല്യത്തില്‍ വരും. സ്ളോവേനിയയാണ് മധ്യ യൂറോപ്പില്‍ ആദ്യമായി ഇങ്ങനെയൊരു നിയമം പാസാക്കിയത്.
/sathyam/media/post_attachments/vLNaFv0aQYinku6oZc1e.jpg)
എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും, ആളുകള്‍ക്ക് സ്വതന്ത്രമായി സ്നേഹിക്കുകയും ചെയ്യുന്നൊരു സമൂഹം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് എസ്റേറാണിയന്‍ പ്രധാനമന്ത്രി കാജാ കല്ലാസ് ട്വീറ്റ് ചെയ്തു.
വിഷയം പാര്‍ലമെന്റില്‍ വോട്ടിനിട്ടപ്പോള്‍ 55 അംഗങ്ങളാണ് അനുകൂലമായി വോട്ട് ചെയ്തത്. 34 പേര്‍ എതിര്‍ത്തു. എസ്റേറാണിയന്‍ ജനതയില്‍ 53 ശതമാനം പേരും ഇതിനെ അനുകൂലിക്കുന്നു എന്നാണ് സര്‍വേകളില്‍ വ്യക്തമായിട്ടുള്ളത്. 2021ല്‍ ഇങ്ങനെയുള്ളവര്‍ 47 ശതമാനം മാത്രമായിരുന്നു.