ന്യൂയോര്‍ക്ക്: ഭാരതീയ സഭയുടെ പിതാവും, ബ്രോങ്ക്‌സ് ഇടവകയുടെ മദ്ധ്യസ്ഥനുമായ മാര്‍ തോമാശ്ലീഹായുടെ തിരുന്നാള്‍ ജൂണ്‍ 25 മുതല്‍ ജൂലൈ 5 വരെ വിവിധ തിരുക്കര്‍മ്മങ്ങളോടെ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. കുട്ടികളും യുവജനങ്ങളുമായി ഇരുന്നൂറോളം പ്രസുദേന്തിമാര്‍ ചേര്‍ന്നാണ് ഇക്കൊലത്തെ തിരുന്നാള്‍ ഏറ്റു കഴിക്കുന്നത്. കൂടാതെ ഇടവകയിലെ യുവജനങ്ങളാണ് തിരുന്നാളിന് നേതൃത്വം നല്‍കുന്നതെന്ന പ്രത്യേകതയും ഇക്കൊല്ലത്തെ തിരുന്നാളിനുണ്ട്.
ജൂണ്‍ 25-ാം തീയതി ഞായറാഴ്ച രാവിലെ 9.30ന് വി.കുര്‍ബ്ബാനയ്ക്കുശേഷം പ്രസുദേന്തി വാഴിക്കല്‍ തുടര്‍ന്ന് തിരുന്നാള്‍ കൊടിയേറ്റം. തിരുക്കര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി റവ.ഫാ.ജോര്‍ജ് എളംബാശ്ശേരി മുഖ്യ കാര്‍മ്മികതവം വഹിക്കും. ജൂണ്‍ 25 മുതല്‍ ദുഃക്‌റാന ദിവസമായ ജൂലൈ 3-ാം തീയതി വരെ എല്ലാ ദിവസവും വി.കുര്‍ബ്ബാനക്കുശേഷം തോമാശ്ലീഹായുടെ നൊവേനയും ഉണ്ടായിരിക്കും.
ജൂലൈ ഒന്നാം തീയതി ശനിയാഴ്ച 3.30ന് വിശുദ്ധരുടെ രൂപ പ്രതിഷ്ഠ, വേസ്പര, തുടര്‍ന്നുള്ള വി.കുര്‍ബ്ബാനയില്‍, ഷാര്‍ലെറ്റ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ഇടവക വികാരി റവ.ഫാ.രാജീവ് വലിയവീട്ടില്‍ മുഖ്യകാര്‍മ്മികനായിരിക്കും. തുടര്‍ന്ന് പാരീഷ് ഹാളില്‍ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കും.
ജൂലൈ രണ്ടാം തീയതി ഞായറാഴ്ച രാവിലെ 9.30നുള്ള വി.കുര്‍ബ്ബാനക്ക് ഹഡ്‌സന്‍ വാലി സെന്റ് ജോസഫ് സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ റവ.ഫാ.റോയിസന്‍ മേനോലിക്കല്‍ മുഖ്യകാര്‍മ്മികനായിരിക്കും. ദുഃക്‌റാന ദിനമായ ജൂലൈ 3-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 7 മണിക്കുള്ള വി.കുര്‍ബാനക്ക് ഇടവക വികാരി റവ.ഫാ.ജോര്‍ജ് എളംബാശ്ശേരില്‍ മുഖ്യമകാര്‍മ്മികത്വം വഹിക്കും.
പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ നാലാം തീയതി ചൊവ്വാഴ്ച രാവിലെ 9.30ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയില്‍, ചിക്കാഗോ രൂപതാ യൂത്ത് അപ്പസ്തലേറ്റ് ഡയറക്ടറും, ഹൂസ്റ്രന്‍ സെന്റ് ജോസഫ് ഇടവക അസിസ്റ്റന്റ് വികാരിയുമായ റവ.ഫാ.മെല്‍വിന്‍ പോള്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. കുര്‍ബ്ബാനക്കുശേഷം വാദ്യമേളങ്ങളുടെയും, മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടി വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് ബ്രോങ്ക്‌സ് തെരുവീഥികളിലൂടെ ആഘോഷമായ പ്രദിക്ഷണവും ഉണ്ടാകും. തുടര്ന്ന് ദേവാലയത്തില്‍ വി. തോമാശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും.
ജൂലൈ അഞ്ചാം തീയതി ബുധനാഴ്ച മരിച്ചവരുടെ ഓര്‍മ്മദിനമായി ആചരിക്കുന്നു. വൈകുന്നേരം 5.30നു സെമിത്തേരി സന്ദര്‍ശനവും, ഒപ്പീസും ഉണ്ടായിരിക്കും. തുടര്‍ന്ന് 7 മണിക്ക്, ദേവാലയത്തില്‍ വി.കുര്‍ബ്ബാനയും, ഒപ്പീസും ഉണ്ടാകും. ശേഷം തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങും.
പ്രധാന തിരുന്നാള്‍, ദിവസങ്ങളില്‍ വിവിധ സ്റ്റാളുകള്‍ പള്ളി പരിസരത്ത് പ്രവര്‍ത്തിക്കുന്നതാണ്.
തിരുന്നാളുകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും ബ്രോങ്ക്‌സ് ദേവാലയത്തിലേക്ക് ഇടവക വികാരി റവ.ഫാ.ജോര്‍ജ് എളംബാശ്ശേരില്‍ സ്വാഗതം ചെയ്യുന്നു.