New Update
ബര്‍ലിന്‍: ജര്‍മനിയില്‍ ഉടനീളം ആലിപ്പഴം വീഴ്ചയോടു കൂടിയ കനത്ത മഴയും കൊടുങ്കാറ്റും. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. കാറ്റില്‍ മരങ്ങള്‍ വീണും വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയും നിരവധി നാശനഷ്ടങ്ങള്‍.
Advertisment
മധ്യ ജര്‍മന്‍ സ്റ്റേറ്റായ ഹെസ്സനിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച കാറ്റും മഴയും കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.
ആഴ്ചകളോളം നീണ്ട കൊടും വേനലാണ് ആലിപ്പഴം വീഴ്ച ശക്തമാകാന്‍ കാരണമായത്. വിളനാശത്തിനും ഇതു കാരണമാകുന്നുണ്ട്.
ഹെസ്സനില്‍ റോഡ്, റെയില്‍ ഗതാഗതം പലയിടങ്ങളിലും തടസപ്പെട്ടിരിക്കുകയാണ്. ഫ്രാങ്ക്ഫര്‍ട്ടിനും ഹാനോവറിനുമിടയില്‍ ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ബര്‍ലിന്‍ ~ ഹാംബര്‍ഗ് റൂട്ടിലും റെയില്‍ ഗതാഗതം തടസപ്പെട്ടു.