റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ ഹാര യൂണിറ്റ് ജോയിന്റ് ട്രഷറർ അജികുമാറിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കൊല്ലം പത്തനാപുരം സ്വദേശിയായ അജികുമാർ റിയാദിൽ ഇരുപത്തി
മൂന്ന് വർഷമായി സർവ്വയറർ ആയി ജോലി ചെയ്യുകയായിരുന്നു.
യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് ട്രഷറർ സിംനേഷ് ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് അഷ്‌റഫ് പൊന്നാനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ വദൂദ് സ്വാഗതം പറഞ്ഞു. കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ മുഖ്യ ആശംസ പ്രസംഗം നടത്തി. കേളിയുടെ വിവിധ പരിപാടികളിൽ അജികുമാർ നൽകിയിട്ടുള്ള കലാപരമായ സംഭാവനകളെ കുറിച്ച് പ്രത്യേകം പരാമർശിച്ചു.
കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, മലാസ് ഏരിയ ജോയിന്റ് സെക്രട്ടറി സുജിത് വി എം, ഏരിയ ട്രഷറർ നൗഫൽ യു സി, ഒലയ്യ രക്ഷാധികാരി കമ്മിറ്റി കൺവീനർ ജവാദ്, മലാസ് രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ ആയ ഉമ്മർ വിപി, മുകുന്ദൻ, മലാസ് ഏരിയ സാംസ്‌കാരിക കമ്മിറ്റി കൺവീനർ ഫൈസൽ കൊണ്ടോട്ടി, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം വിദ്യ ജി പി, കേളി ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റംഗങ്ങൾ ചേർന്ന് അജികുമാറിന് കൈമാറി. യാത്രയയപ്പിന് അജികുമാർ നന്ദി പറഞ്ഞു.