ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി, വാർഷിക കൺവെൻഷൻ ജൂൺ 30 മുതൽ

author-image
athira p
New Update

ഡാളസ് :ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലിയുടെ വാർഷിക കൺവെൻഷൻ ജൂൺ 30 മുതൽ ജൂലൈ 2 വരെ ഡാളസിലെ ഗാർലാൻഡിൽ (1001-ഷാഡി ലൈൻ) വെച്ച് നടത്തപ്പെടുന്നു. ആരാധനയിലും കൂട്ടായ്മയിലും ദൈവവചന പഠനത്തിലും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി വാർഷിക കൺവെൻഷനിൽ പാസ്റ്റർ ഷാജി മാത്യു മുഖ്യ പ്രഭാഷണം നടത്തും.
publive-image
ജൂൺ 30 മുതൽ ജൂലൈ 2 വരെ വൈകീട്ട് 7 മുതൽ 9 വരെ നടക്കുന്ന വാർഷിക കൺവെൻഷനിലേക്ക് ഏവരെയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്കു 735 742 9376,516 707 2527

Read the Next Article

വെടിനിര്‍ത്തലിനായുള്ള ഖത്തറിന്റെ നിര്‍ദേശം ഹമാസ് അംഗീകരിച്ചതിനു പിന്നാലെ ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി; 60,000 സൈനികരെ വിന്യസിക്കും

ഗാസ നഗരത്തില്‍ നിന്നും തെക്കന്‍ ഭാഗങ്ങളിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

New Update
Untitled

ടെല്‍ അവീവ്: വെടിനിര്‍ത്തലിനായുള്ള ഖത്തറിന്റെ നിര്‍ദേശം ഹമാസ് അംഗീകരിച്ചതിനു പിന്നാലെ ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. 


Advertisment

സൈനിക നടപടി ശക്തിപ്പെടുത്താന്‍ 60,000 സൈനികരെ വിന്യസിക്കുമെന്നും  വ്യക്തമാക്കി. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രയേലി കുടിയേറ്റക്കാരെ താമസിപ്പിക്കാനുള്ള പദ്ധതിക്കും മന്ത്രാലയം അംഗീകാരം നല്‍കി.


ഗാസ നഗരത്തില്‍ നിന്നും തെക്കന്‍ ഭാഗങ്ങളിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിലവിലെ ഇസ്രയേല്‍ തീരുമാനം പലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷം കൂടുതല്‍ വഷളാക്കുമെന്നാണ് ലോക രാഷ്ട്രങ്ങള്‍ വിലയിരുത്തുന്നത്.

ഇസ്രയേലിന് ഗസയുടെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുക്കാന്‍ പദ്ധതിയുണ്ടെന്നും നേരത്തെ തന്നെ ബെഞ്ചമിന്‍ നെതന്യാഹു വെളിപ്പെടുത്തിയിരുന്നു.

Advertisment