കൊറിയക്കാര്‍ക്ക് ഇനി രണ്ടു വയസ് കുറയും!

author-image
athira p
New Update

സോള്‍: ദക്ഷിണ കൊറിയയില്‍ പ്രായം കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്നതു കാരണം എല്ലാവര്‍ക്കും രണ്ടു വയസ് കുറയും.

Advertisment

publive-image

ജനിക്കുമ്പോള്‍ തന്നെ ഒരു വയസും, അടുത്ത ജനുവരി ഒന്നിന് രണ്ടു വയസും എന്ന രീതിയിലാണ് കൊറിയയില്‍ പരമ്പരാഗതമായി പ്രായം കണക്കാക്കിവരുന്നത്. അതനുസരിച്ച്, ഡിസംബര്‍ 31ന് ജനിക്കുന്ന കുട്ടിക്ക് തൊട്ടടുത്ത ദിവസം തന്നെ രണ്ടു വയസാകും.

ഈ രീതി ഉപേക്ഷിച്ച്, ആഗോളതലത്തില്‍ സ്വീകരിച്ചിട്ടുള്ള പൊതു രീതിയിലേക്കു മാറുകയാണ് കൊറിയ. ഇതു പ്രകാരം, ജനിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മാത്രമായിരിക്കും ഒരു വയസ് പൂര്‍ത്തിയായതായി കണക്കാക്കുക.

എന്നാല്‍, മാറ്റം പൂര്‍ണമായി നടപ്പാക്കാനും ഉദ്ദേശിച്ചിട്ടില്ല. സ്കൂള്‍ അഡ്മിഷന്‍, നിര്‍ബന്ധിത സൈനികസേവനം തുടങ്ങിയ വിഷയങ്ങളില്‍ ജനുവരി 1 അടിസ്ഥാനമാക്കിയാകും യോഗ്യത നിര്‍ണയിക്കുക.

ഉത്തര കൊറിയയിലും ഇതേ പരമ്പരാഗത രീതി നിലവിലുണ്ടായിരുന്നെങ്കിലും, 1985ല്‍ സാധാരണ രീതിയിലേക്കു മാറിയിരുന്നു. എന്നാല്‍, അവിടെ രാഷ്ട്രപിതാവ് കിം ഇല്‍ സുങ്ങിന്റെ ജന്മദിനമാണ് പുതുവര്‍ഷമായി കണക്കാക്കുന്നത്.

Advertisment