New Update
കൊച്ചി : സിനിമ ആയിരുന്നു എന്റെ പാഷൻ. കുട്ടിക്കാലം മുതൽ സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. ഈ മേഖലയിലേക്ക് എത്തിച്ചേരാൻ അത്യാവശ്യം നന്നായി പ്രയത്നിച്ചിട്ടുണ്ട്.
Advertisment
2012 മുതൽ 2018 വരെ ഞാൻ ഒരുപാട് ഓഡിഷന് പോയിട്ടുണ്ട്. എന്നിലേക്ക് എത്തിയ ചില സിനിമകൾ നടക്കാതെ പോയി. ഞാൻ ഒരു ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു.
അതിലും ഞാൻ മികച്ചതാകാൻ ശ്രമിച്ചിരുന്നു. സിനിമയും ജോലിയും ഒന്നിച്ച് കൊണ്ടുപോകാൻ കഴിയാതെ വന്നതോടെയാണ് രാജിവച്ചത്.
സിനിമയാണ് എന്നെ സന്തോഷിപ്പിക്കുന്നത്. ഇഷ്ടം ഉള്ള ജോലി ചെയ്യുക എന്നതായിരുന്നു പ്രധാനം. -തൻവി റാം