ജര്‍മനിയില്‍ വിവാഹങ്ങള്‍ കൂടുന്നു മോചനം കുറയുന്നു

author-image
athira p
New Update

ബര്‍ലിന്‍:2022ല്‍ ജര്‍മ്മനി കൂടുതല്‍ വിവാഹങ്ങളും അതേസമയം കുറവ് വിവാഹമോചനങ്ങളും രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയില്‍ കൂടുതല്‍ വിവാഹങ്ങള്‍ നടന്നപ്പോള്‍ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിവാഹമോചന നിരക്കും കുറഞ്ഞു.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2022 ല്‍ ജര്‍മ്മനി 9.2% കൂടുതല്‍ വിവാഹങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

Advertisment

publive-image

ഫെഡറല്‍ സ്ററാറ്റിസ്ററിക്സ് ഓഫീസ് (ഡെസ്ററാറ്റിസ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2021 നെ അപേക്ഷിച്ച് 2022 ല്‍ ജര്‍മ്മനിയില്‍ വിവാഹമോചനം തീരുമാനിച്ച ദമ്പതികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.കഴിഞ്ഞ വര്‍ഷം രാജ്യത്ത് 391,000 വിവാഹങ്ങള്‍ നടന്നു, 2021 ലെ എക്കാലത്തെയും കുറഞ്ഞ സംഖ്യയില്‍ നിന്ന് 9.2% വര്‍ദ്ധനവ്.ഇതേ കാലയളവില്‍ വിവാഹമോചനങ്ങളുടെ എണ്ണം 3.8% കുറഞ്ഞു.

2019 ഒഴികെ, 2012 മുതല്‍ ജര്‍മ്മനിയില്‍ വിവാഹമോചനങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, വിവാഹമോചിതരായ ദമ്പതികളില്‍ ഏകദേശം 17.7% കുറഞ്ഞത് 25 വര്‍ഷമെങ്കിലും വിവാഹിതരായിട്ടുണ്ട്.

ശരാശരി, 2022~ല്‍ വിവാഹമോചനം നേടുന്ന ദമ്പതികള്‍ വിവാഹിതരായിട്ട് 15 വര്‍ഷവും ഒരു മാസവും ആയിരുന്നു.എന്നിരുന്നാലും, 25 വര്‍ഷം മുമ്പ്, ശരാശരി 12 വര്‍ഷവും 4 മാസവും ആയിരുന്നു.

89.5% വിവാഹമോചനങ്ങളിലും, ഒരു പങ്കാളിയുടെ സമ്മതത്തോടെയാണ് ഹര്‍ജി ഫയല്‍ ചെയ്തതെന്നും 6.6% കേസുകളില്‍ രണ്ട് പങ്കാളികളും ഒരുമിച്ച് ഫയല്‍ ചെയ്തതായും ഡാറ്റ കാണിക്കുന്നു.എന്നാല്‍ സ്വവര്‍ഗ ദമ്പതികള്‍ക്കിടയിലെ വിവാഹമോചനങ്ങളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022ല്‍ 10% വര്‍ദ്ധിച്ചു.

2022~ല്‍ വിവാഹമോചിതരായ ദമ്പതികളില്‍ പകുതിയിലധികവും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുണ്ടെന്ന് ഫെഡറല്‍ ഡാറ്റാ ഓഫീസ് കണക്കാക്കുന്നു.അവരില്‍ വലിയൊരു വിഭാഗത്തിന് ഒരു കുട്ടിയും 39.7% പേര്‍ക്ക് രണ്ടും 11.2% പേര്‍ക്ക് മൂന്നോ അതിലധികമോ കുട്ടികളും ഉണ്ടായിരുന്നു.മൊത്തത്തില്‍, ഏകദേശം 115,800 കുട്ടികളെ അവരുടെ മാതാപിതാക്കളുടെ വിവാഹമോചനം ബാധിച്ചതായി ഫെഡറല്‍ ഓഫീസ് അഭിപ്രായപ്പെട്ടു.

Advertisment