റോം: 24 വര്‍ഷത്തെ സര്‍വീസില്‍ 20 വര്‍ഷവും അവധിയെടുത്ത് ശന്പളം പറ്റിയിരുന്ന അധ്യാപികയെ ഇറ്റാലിയന്‍ സര്‍ക്കാര്‍ പുറത്താക്കി.
/sathyam/media/post_attachments/kBxjfdYo9z4TJepz6uPQ.jpg)
വെനീസിനടുത്തുള്ള സെക്കന്‍ഡറി സ്കൂളില്‍ ഹിസ്റററി~ഫിലോസഫി അധ്യാപികയായിരുന്ന സിന്‍സിയോ പാവലീന ഡി ലിയോ എന്ന അന്പത്താറുകാരി ഇറ്റലിയിലെ ഏറ്റവും മോശം ജീവനക്കാരിയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രോഗം, കുടുംബപ്രശ്നങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് ഇവര്‍ നിരന്തരം അവധിയെടുക്കുകയായിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി ക്ളാസിലെത്തിയിരുന്ന ഇവര്‍ക്ക് പാഠ്യവിഷയങ്ങളില്‍ ഒരു ഗ്രാഹ്യവുമുണ്ടായിരുന്നില്ല.
2017ല്‍ ഇവരെ പുറത്താക്കിയെങ്കിലും കോടതിയില്‍ പോയി ജോലി തിരിച്ചുപിടിച്ചു. വിദ്യാഭ്യാസവകുപ്പിന്‍റെ അപ്പീലില്‍ അധ്യാപികയെ പുറത്താക്കിയത് സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.