ഐറിഷ് ദ്വീപുകളിലൊന്ന് സ്വന്തമാക്കണോ? 80,000 യൂറോ ഇങ്ങോട്ടു കിട്ടും

author-image
athira p
New Update

ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ ഒഴിഞ്ഞു കിടക്കുന്ന ഏതെങ്കിലും ദ്വീപുകളില്‍ താമസമുറപ്പിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സുവര്‍ണാവസരം. സന്നദ്ധരായി മുന്നോട്ടു വരുന്നവര്‍ക്ക് ഐറിഷ് സര്‍ക്കാര്‍ എണ്‍പതിനായിരം യൂറോ അങ്ങോട്ടു കൊടുക്കും. ദ്വീപില്‍ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലുള്ള സ്ഥലങ്ങള്‍ ഏതെങ്കിലും നവീകരിച്ചെടുക്കണം എന്നതാണ് ഇതിനുള്ള പ്രധാന ഉപാധി.

Advertisment

publive-image

'ഔവര്‍ ലിവിങ് ഐലന്‍ഡ്സ്' എന്ന പേരില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. ഐറിഷ് ദ്വീപുകളില്‍ ജനവാസം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം.

രാജ്യത്തിന്റെ പ്രധാന ഭൂഭാഗവുമായി പാലങ്ങളാല്‍ ബന്ധിക്കപ്പെടാതെ ഇത്തരത്തില്‍ മുപ്പത് ദ്വീപുകളാണുള്ളത്. എന്നാല്‍, ദ്വീപുകള്‍ക്കുള്ളില്‍ മതിയായ ഗതാഗത മാര്‍ഗങ്ങളും അടിസ്ഥാനസൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കും.

അതേസമയം, ചുരുങ്ങിവരുന്ന ജനസംഖ്യ പുഷ്ടിപ്പെടുത്താന്‍ ഇത്തരമൊരു മാര്‍ഗം സ്വീകരിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമല്ല അയര്‍ലന്‍ഡ്. ഇറ്റലിയും സ്വിറ്റ്സര്‍ലന്‍ഡും സ്പെയ്നും മുന്‍പ് സമാന നടപടികള്‍ സ്വീകരിച്ചിരുന്നു. കലാബ്രിയന്‍ ഗ്രാമങ്ങളില്‍ താമസിക്കാനെത്തുന്നവര്‍ക്ക് ഇറ്റാലിയന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത് 28,000 യൂറോയാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍ബിനന്‍ ഗ്രാമത്തില്‍ താമസിക്കാന്‍ മുതിര്‍ന്നവര്‍ക്ക് 20,000 സ്വിസ് ഫ്രാങ്ക് വീതവും കുട്ടികള്‍ക്ക് 10,000 ഫ്രാങ്ക് വീതവും വാഗ്ദാനം ചെയ്തിരുന്നു. സ്പെയ്നില്‍ ദമ്പതികള്‍ക്ക് മൂവായിരം യൂറോയും, മാറിത്താമസിക്കുന്ന സ്ഥളത്ത് ജനിക്കുന്ന ഓരോ കുട്ടിക്കും മൂവായിരം യൂറോ വീതവുമായിരുന്നു വാഗ്ദാനം.

Advertisment