ന്യൂയോര്‍ക്ക്: റോക്കറ്റ് എന്‍ജിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിര്‍ജിന്‍ ഗാലക്റ്റിക് വിമാനം ആദ്യത്തെ വാണിജ്യ ബഹിരാകാശ യാത്ര പൂര്‍ത്തിയാക്കി. പദ്ധതി പ്രഖ്യാപിച്ച് ഇരുപതു വര്‍ഷത്തിനു ശേഷമാണ് ചരിത്രനേട്ടം സ്വന്തമാക്കാന്‍ സാധിച്ചിരിക്കുന്നത്.
/sathyam/media/post_attachments/vfXFT10v9DMkfEAk6oZW.jpg)
ഭൂമിയില്‍ നിന്ന് 85 കിലോമീറ്റര്‍ ഉയരത്തിലെത്താന്‍ വിര്‍ജിന്‍ ഗാലക്റ്റിക് വിമാനത്തിനു സാധിച്ചു. മൂന്ന് ജീവനക്കാരും മൂന്ന് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ഈവ് എന്ന വിമാനത്തിന്റെ സഹായത്തോടെയാണ് വിര്‍ജിന്‍ ഗാലക്റ്റിക് പേടകം യാത്ര തുടങ്ങുന്നത്. യൂണിറ്റി എന്നാണ് പേടകത്തിന്റ പേര്. മതിയായ ഉയരത്തിലെത്തിയ ശേഷം വിമാനത്തില്‍ നിന്ന് വേര്‍പെട്ട് യൂണിറ്റി ഒറ്റയ്ക്ക് കുത്തനെ മുകളിലേക്കുയരും.
ശാസ്ത്രീയമായി നോക്കിയാല്‍ ബഹിരാകാശത്തിന്റെ അതിര് വരെ മാത്രമാണ് വിര്‍ജിന്‍ ഗാലക്റ്റിക്കിന്റെ യാത്ര. പരമാവധി ഉയരത്തിലെത്തിയ ശേഷം റോക്കറ്റ് എന്‍ജിന്‍ ഓഫാകും. ഇതോടെ ഏതാനും മിനിറ്റുകള്‍ ഭാരമില്ലാത്ത അവസ്ഥ അനുഭവിക്കാന്‍ പേടകത്തിലുള്ളവര്‍ക്കു സാധിക്കും. യഥാര്‍ഥത്തില്‍ മടക്കയാത്രയുടെ തുടക്കമാണത്.
75 മിനിറ്റ് മാത്രമാണ് ആകെ യാത്രാദൈര്‍ഘ്യ.ം റീഎന്‍ട്രി മോഡില്‍ തിരിച്ചിറങ്ങുന്ന പേടക് വിര്‍ജിന്‍ ഗാലക്റ്റിക്കിന്റെ ന്യൂ മെക്സിക്കോയിലാണ് ലാന്‍ഡ് ചെയ്തത്.