ഫ്ലോറിഡ: ഓമനിച്ചു വളര്‍ത്തിയ ഏഴ് പേര്‍ഷ്യന്‍ പൂച്ചക്കുട്ടികള്‍ക്ക് മരണം വരെയുള്ള ചെലവുകള്‍ക്കായി 2.4 കോടി രൂപ.യുടെ സ്വത്ത് ($300,000) എഴുതി വച്ച് കോടീശ്വരി. ഫ്ലോറിഡയിലെ നാന്‍സി സോവര്‍ ആണ് പ്രിയപ്പെട്ട പൂച്ചക്കുട്ടികളെ കോടീശ്വരന്‍മാരാക്കി മരണത്തിന് കീഴടങ്ങിയത്. എണ്‍പത്തിനാലാമത്തെ വയസിലാണ് നാന്‍സി മരിച്ചത്.
മിഡ് നൈറ്റ്, സ്നോ ബോള്‍, ഗോള്‍ഡ് ഫിങ്കര്‍, ലിയോ, സ്വീക്കി, ക്ളിയോപാട്ര, നെപ്പോളിയന്‍ എന്നിങ്ങനെ പേരിട്ടു വളര്‍ത്തിയിരുന്ന ഏഴു പൂച്ചകളെയും പരസ്പരം വേര്‍പ്പെടുത്താതെ മരണം വരെ തന്‍റെ വീട്ടില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്നും അവര്‍ എഴുതിവച്ചിട്ടുണ്ട്. ഇപ്പോള്‍ പൂച്ചകളെ ദത്തെടുക്കുന്നതിനുള്ള അപേക്ഷകള്‍ കുമിഞ്ഞു കൂടുകയാണ്.
നാന്‍സി മരിച്ചതോടെ കെയര്‍ടേക്കര്‍മാര്‍ പൂച്ചകളുടെ കാര്യങ്ങള്‍ കാര്യമായി ശ്രദ്ധിക്കാതെയായി. നിലവില്‍ ഹ്യൂമന്‍ സൊസൈറ്റി പൂച്ചകള്‍ക്കു വേണ്ടി രംഗത്തെത്തിയിരിക്കുകയാണ്. ജന്മനാ ഹൃദയത്തിന് തകരാറുള്ള സ്നോ ബോളിനെ അവളെ പരിചിരിച്ചിരുന്ന ഡോക്റ്റര്‍ തന്നെ ദത്തെടുത്തു കഴിഞ്ഞു. ബാക്കിയുള്ള പൂച്ചകള്‍ക്കായി ഇപ്പോള്‍ 156 അപേക്ഷകളാണ് എത്തിയിരിക്കുന്നത്.