ചൈനയുടെ ജൈവായുധം തന്നെയാണ് കൊവിഡ് 19 എന്ന് ഗവേഷകന്‍

author-image
athira p
New Update

ബീജിങ്: കൊവിഡ് 19 മഹമാമാരിക്കു കാരണമായത് ചൈനീസ് ഭരണകൂടത്തിന്‍റെ ജൈവായുധമെന്നു വെളിപ്പെടുത്തല്‍. കൊവിഡിന്‍റെ ഉറവിടമെന്നു കരുതുന്ന വുഹാന്‍ ഇന്‍സ്ററിറ്റ്യൂട്ട് ഒഫ് വൈറോളജിയിലെ ഗവേഷന്‍ ചാവ് ഷാവ് ആണ് വൈറസ് വ്യാപനത്തിന്‍റെ ഉള്ളറകളെക്കുറിച്ചു നടുക്കുന്ന വിവരങ്ങള്‍ പങ്കുവച്ചത്.

Advertisment

publive-image

ഇന്‍റര്‍നാഷണല്‍ പ്രസ് അസോസിയേഷന്‍ അംഗം ജെന്നിഫര്‍ സെങ്ങിനു നല്‍കിയ അഭിമുഖത്തിലാണു ചൈനീസ് ഭരണകൂടത്തെയും ചൈനീസ് കമ്യൂണിസ്ററ് പാര്‍ട്ടിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സൂചനകള്‍. 2020 മാര്‍ച്ച്~ ഏപ്രിലില്‍ നടന്ന അഭിമുഖമാണ് ഇപ്പോള്‍ പുറത്തുവന്നത്.

വുഹാന്‍ ഇന്‍സ്ററിറ്റ്യൂട്ടില്‍ തന്‍റെ സഹപ്രവര്‍ത്തകനായിരുന്ന ഷാന്‍ ചാവിന് അദ്ദേഹത്തിന്‍റെ മേലുദ്യോഗസ്ഥന്‍ നാലു വ്യത്യസ്ത വൈറസുകളെ നല്‍കിയശേഷം മനുഷ്യരുള്‍പ്പെടെ ജന്തുക്കളില്‍ ഏറ്റവും വേഗത്തിലും തീവ്രമായും പടരുന്നത് ഏതാണെന്നു കണ്ടെത്താന്‍ നിര്‍ദേശിച്ചിരുന്നുവെന്ന് ചാവ് ഷാവ്. ഷാന്‍ തന്നെയാണ് ഇക്കാര്യം ചാവ് ഷാവിനോട് വെളിപ്പെടുത്തിയത്. അതിതീവ്ര വ്യാപനത്തിനുള്ള വൈറസിനെ വികസിപ്പിക്കാന്‍ ചൈന ശ്രമിച്ചിരുന്നുവെന്ന ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ചാവ് ഷാവ് പങ്കുവയ്ക്കുന്ന വിവരം.

2019ല്‍ വുഹാനില്‍ മിലിറ്ററി വേള്‍ഡ് ഗെയിംസ് നടക്കുമ്പോള്‍ തന്‍റെ നിരവധി സഹപ്രവര്‍ത്തകരെ സംശയകരമായ സാഹചര്യത്തില്‍ ദിവസങ്ങളോളം കാണാതായെന്നും അദ്ദേഹം. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ അത്ലറ്റുമാരുടെ ആരോഗ്യ, ശുചിത്വ പരിശോധനയ്ക്കാണ് ഇവരെ കൊണ്ടുപോയതെന്നു പിന്നീട് അറിഞ്ഞു. എന്നാല്‍, ഇത്തരം പരിശോധനകള്‍ക്ക് എന്തിനാണു വൈറോളജിസ്ററുകള്‍ എന്ന് ചാവ് ഷാവ് ചോദിക്കുന്നു. വൈറസ് വ്യാപിപ്പിക്കാനായിരിക്കണം ഇവരെ കൊണ്ടുപോയതെന്നും ഗവേഷകന്‍.

2020 ഏപ്രിലില്‍ തന്നെ സിന്‍ജിയാങ് പ്രവിശ്യയില്‍ പുനരധിവാസ കേന്ദ്രങ്ങളിലുള്ള ഉയ്ഗുര്‍ മുസ്ലിംകളുടെ ആരോഗ്യപരിശോധനയ്ക്കായി അയച്ചതും നല്ല ഉദ്ദേശ്യത്തോടെയല്ലെന്ന് ചാവ് ഷാവ്. സാധാരണ ആരോഗ്യ പരിശോധനയ്ക്ക് വൈറോളജിസ്ററിന്‍റെ ആവശ്യമില്ലെന്നതാണ് താനടക്കമുള്ളവരെ ഇവിടേക്കു നിയോഗിച്ചതില്‍ ചാവ് ഷാവ് കാണുന്ന ദുരൂഹത.

കൊവിഡ് 19 ലോകമൊട്ടാകെ ഏറ്റവും രൂക്ഷമായി വ്യാപിച്ചുകൊണ്ടിരുന്ന കാലയളവാണ് 2020 മാര്‍ച്ച്~ ഏപ്രില്‍. കൊവിഡ് 19ന്‍റെ ഉറവിടം വുഹാന്‍ വൈറോളജി ലാബ് ആണോ എന്ന് ഉറപ്പിക്കാന്‍ യുഎസ് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്കു കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 2019ല്‍ വുഹാന്‍ ലാബിലെ ഗവേഷകരില്‍ പലര്‍ക്കും രോഗം ബാധിച്ചെങ്കിലും ഇതു കൊവിഡ് 19 തന്നെയാണോ എന്നു സ്ഥിരീകരിക്കാന്‍ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ല. അന്വേഷണത്തോട് ചൈനീസ് അധികൃതര്‍ നിസഹകരിക്കുന്നത് തടസമായെന്നും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Advertisment