ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് നിയന്ത്രണം ; ദിവസം ആയിരത്തില്‍ കൂടുതല്‍ ട്വീറ്റുകള്‍ കാണണ്ട

author-image
athira p
New Update

സാന്‍ഫ്രാന്‍സിസ്കോ: ഉപയോക്താക്കള്‍ക്ക് ട്വീറ്റുകള്‍ വായിക്കുന്നതിന് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. വെരിഫൈഡ് ഉപയോക്താക്കള്‍ക്ക് ദിവസം 10,000 ട്വീറ്റുകളും വെരിഫൈഡ് അല്ലാത്തവര്‍ക്ക് 1,000 ട്വീറ്റുകളും മാത്രമേ ഒരു ദിവസം വായിക്കാനാകൂ. പുതിയതായി വെരിഫൈഡ് ആകുന്നവര്‍ക്ക് ദിവസം 5000 ട്വീറ്റുകള്‍ വായിക്കാം.

Advertisment

publive-image

ട്വിറ്റര്‍ പ്ളാറ്റ്ഫോമിലെ തകരാറുകള്‍ പരിഹരിക്കുന്നതിനാണ് ഇങ്ങനെയൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിശദീകരണം.

വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് 6,000, മറ്റുള്ളവര്‍ക്ക് 6,00 എന്നിങ്ങനെയായിരുന്നു ആദ്യ പ്രഖ്യാപനം. ഉപയോക്താക്കളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് പരിധി ഉയര്‍ത്തിയത്.

Advertisment