കൊളോണ്‍ കേരള സമാജം ചീട്ടുകളി, ഫാമിലി ഫെസ്ററ് മല്‍സരം ഓഗസ്ററ് 5, 6 തീയതികളില്‍

author-image
athira p
New Update

കൊളോണ്‍: കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി കൊളോണ്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കൊളോണ്‍ ട്രോഫിയ്ക്കു വേണ്ടി ചീട്ടുകളി മല്‍സരം നടത്തുന്നു. ഓഗസ്ററ് 5 ന് (ശനി) രാവിലെ 10 മണിയ്ക്ക് കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയ ഹാളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്.
publive-image
അഖില ജര്‍മന്‍ അടിസ്ഥാനത്തില്‍ സമാജം നടത്തുന്ന പതിമൂന്നാമത് മല്‍സരത്തില്‍ ജര്‍മനിയിലുള്ള ആര്‍ക്കുവേണമെങ്കിലും പങ്കെടുക്കാം. മല്‍സരത്തില്‍ പങ്കെടുക്കുന്ന ഒരാളുടെ ഫീസ് 5 യൂറോ ആയിരിയ്ക്കും.

Advertisment

മല്‍സരങ്ങള്‍ക്ക് ജോസ് പുതുശേരി ( 0176 56434579), ഡേവീസ് വടക്കുംചേരി (0173 2609098), ബിന്റോ പുന്നൂസ് (0174 3305705) എന്നിവര്‍ നേതൃത്വം നല്‍കും.

56 (ലേലം) ഇനത്തില്‍ ആയിരിയ്ക്കും മല്‍സരങ്ങള്‍ നടക്കുക. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യത്തെ മൂന്നു ടീമുകള്‍ക്ക് ട്രോഫികള്‍ നല്‍കി ആദരിയ്ക്കും.

ഫാമിലി സ്പോര്‍ട്സ് ഫെസ്ററ്

സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ഫാമിലി സ്പോര്‍ട്സ് ഫെസ്ററും മല്‍സരങ്ങളും ഓഗസ്ററ് 6 ന് (ഞായര്‍) ഉച്ചയ്ക്ക് 12 മണി മുതല്‍ 16 മണിവരെ ബ്യ്രൂള്‍ സെന്റ് സ്റെറഫാന്‍ പള്ളി മൈതാനത്ത് നടക്കും. സ്പോര്‍ട്സ് ഫെസ്ററിന് പ്രവേശന ഫീസില്ല.

ചിട്ടുകളി മല്‍സരത്തില്‍ പങ്കെടുക്കാനുമുള്ളവര്‍ എത്രയും വേഗം മൂന്നു പേരടങ്ങുന്ന ടീമായും, കായിക മല്‍സരത്തില്‍ താല്‍പ്പര്യമുള്ളവര്‍ സമാജം ഭാരവാഹികളുടെ പക്കല്‍ ജൂലൈ 30 ന് മുന്‍പായി രജിസ്ററര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു.

ചിട്ടുകളി മല്‍സരത്തിലെ വിജയികള്‍ക്ക് ഓഗസ്ററ് 26 ന് (ശനി) വെസ്ലിംങ് സെന്റ് ഗെര്‍മാനൂസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാജത്തിന്റെ നാല്‍പ്പതാമത് ജൂബിലിയോടനുബന്ധിച്ചുള്ള തിരുവോണാഘോഷവേളയില്‍ ട്രോഫികള്‍ നല്‍കി ആദരിയ്ക്കും.

ഷീബ കല്ലറയ്ക്കല്‍(0163 3053023), പോള്‍ ചിറയത്ത് (01575 3422279), ജോസ് കുമ്പിളുവേലില്‍ (0177 4600227) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിലെ മറ്റംഗങ്ങള്‍.

വെബ്സൈറ്റ്:

http://keralasamajamkoeln.de

Advertisment