യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വം: ഇന്ത്യക്ക് യുകെയുടെ പിന്തുണ

author-image
athira p
New Update

ലണ്ടന്‍: ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ബ്രിട്ടന്റെ പിന്തുണ. സെക്യൂരിറ്റി കൗണ്‍സിലിന്റെ ഘടന പരിഷ്കരിക്കണമെന്ന ആവശ്യവും ബ്രിട്ടന്‍ ആവര്‍ത്തിച്ചു. ഇന്ത്യയുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് രക്ഷാ സമിതി സ്ഥിരാംഗത്വം.
publive-image
ആധുനിക ലോകത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുന്ന ഒരു ബഹുമുഖ സംവിധാനമാണ് രക്ഷാ കൗണ്‍സിലില്‍ ആവശ്യമെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ളെവര്‍ലി പറഞ്ഞു. ലോകത്തിന്റെ സാമ്പത്തിക ക്രമം യൂറോ അറ്റ്ലാന്റിക്കില്‍നിന്ന് ഇന്തോ~പസഫിക് മേഖലയിലേക്ക് മാറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment

 

Advertisment